അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് കടിഞ്ഞാണ്‍..!! നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളുമായി ഗതാഗത വകുപ്പിന്റെ സര്‍ക്കുലര്‍. ഓരോ 50 കിലോമീറ്ററിനുള്ളിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്തണം. കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളുടെ 500 മീറ്ററിനുള്ളില്‍ ബുക്കിങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനോ, ബസുകള്‍ പാര്‍ക്കു ചെയ്യാനോ പാടില്ല.

നേരത്തേ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനങ്ങളെടുത്തിരുന്നു. കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ഇനി മുതല്‍ എല്‍.എ.പി.ടി (ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട്) ലൈസന്‍സ് ലഭിക്കാന്‍ ഒട്ടേറെ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്‍.എ.പി.ടി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ പഞ്ചാത്തലം ഉണ്ടാവരുത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബസ് എപ്പോള്‍ പുറപ്പെടും, ജീവനക്കാരുടെ വിവരങ്ങള്‍, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍, അധികൃതരെ അടിയന്തിരമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ തുടങ്ങിയവ നല്‍കണം. യാത്രക്കിടയില്‍ വാഹനം കേടായാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവം പുറത്തുവന്നതിനേത്തുടര്‍ന്ന് ഗതാഗത വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ കര്‍ശന പരിശോധന തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിബന്ധനകള്‍ ലംഘിച്ച 706 ബസുകളേയാണ് പിടികൂടിയത്. 200 ബസുകള്‍ക്കെതിരെ കേസെടുത്തു.

Top