സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്തരിച്ച നടൻ രാജൻ പി. ദേവന്റെ മകനും യുവ നടനുമായ ഉണ്ണി രാജൻ പി. ദേവ് പൊലീസ് പിടിയിൽ. നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്തുവരികെയാണ്.
ഉണ്ണിയുടെ ഭാര്യയായ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വട്ടപ്പാറ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രിയങ്കയെ മരിക്കുന്നതിന് മുൻപ് ഉണ്ണിക്കെതിരെ കുടുംബം വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അതിൽ കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണം ഉണ്ടായിരുന്നു.
ഉണ്ണിയുമായിട്ടുള്ള കുടുംബ പ്രശ്നത്തെ തുടർന്നാണ് പ്രിയങ്ക അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തുന്നത്. സ്ത്രീധനത്തെ കുറച്ച് നിരന്തരം കുറ്റപ്പെടുത്തി ഉണ്ണി പ്രിയങ്കയെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പ്രിങ്കയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ശാരീരക മർദ്ദനത്തിന് തെളിവായി പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്ത് വിട്ടിരുന്നു. 2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മിൽ വിവാഹിതരാകുന്നത്.