യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സ്വർണ്ണവും പണവും കവർന്ന പ്രതി പൊലീസ് പിടിയിൽ; പ്രതിയെ പിടികൂടിയത് നാല് വർഷത്തിന് ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നേമത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ.തൈക്കാട് വഞ്ചിയൂർ അംബികാ സദനത്തിൽ സാജു(53)നെയാണ് പൊലീസ് പിടികൂടിയത്.നെയ്യാറ്റിൻകര സ്വദേശിനിയായ 42കാരി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

യുവതിയെ പീഡിപ്പിച്ച ശേഷം സ്വർണവും പണവും കവർന്ന് കടന്ന് കളയുകയായിരുന്നു.പ്രതി വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയുമായി ചങ്ങാത്തത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡനത്തിനിരയാക്കുകയുമായിരുന്നു.

യുവതിയിൽ നിന്നും രണ്ടുലക്ഷത്തിലേറെ രൂപയും ആറു പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കി സാജു മുങ്ങി. തെളിയാത്ത കേസുകൾ കണ്ടെത്തുന്നതിനായി കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

ഇതിനിടെ, വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരുമല ഭാഗത്തുള്ളതായി വിവരം ലഭിച്ചു. ഇതേ തുടർന്ന് നരുവാമൂട് സി.ഐ നോബിൾ മാനുവൽ, എസ്.ഐ അജീന്ദ്ര കുമാർ, എസ്.സി.പി.ഒ സുനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top