
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സുന്ദരിയാണ് അവർ അടുത്തെവിടെയെങ്കിലും എത്തിയാൽ പോയികാണുമെന്ന് കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സി കെ പത്മനാഭന്‍. അവരെ കാണാന്‍ പൊതുവേ തരക്കേടില്ല പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ലെന്ന് അദ്ദേഹം വിമർശിച്ചു. സൗന്ദര്യത്തിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പോകുന്നതിലും തെറ്റില്ല. പക്ഷേ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ വന്നാല്‍ താന്‍ കാണാന്‍ പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഇപ്പോഴും സുഹൃത്തുക്കള്‍ സ്വീറ്റ് 70 എന്നാണ് വിളിക്കുന്നത്. പ്രായമല്ല യുവത്വത്തിന്റെ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു.
Tags: priyanka gandhi