കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത്

റായ്‌ബറേലി:കോണ്‍ഗ്രസ് – എസ്പി സഖ്യത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് റായ്ബറേലിയില്‍ പ്രിയങ്ക ആദ്യറാലിയില്‍ പടുത്തത്. ഉത്തര്‍പ്രദേശിന് മോദിയെപ്പോലുള്ള അന്യരുടെ ആവശ്യമില്ലെന്ന് പ്രിയങ്ക പറഞ്ഞു. അതേസമയംമൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി വാധ്രയും രംഗത്ത്‌. ആദ്യമായാണ്‌ പ്രിയങ്ക യു.പിയിലെ പ്രചാരണ വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്‌. സഹോദരനും കോണ്‍ഗ്രസ്‌ ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കൊപ്പം റായ്‌ ബറേലിയിലെ പ്രചാരണ വേദിയിലാണു പ്രിയങ്കയെത്തിയത്‌. റായ്‌ ബറേലിയിലെ ഗവണ്‍മെന്റ്‌ ഇന്റര്‍ കോളജ്‌ ഗ്രൗണ്ടിലും മഹാരാജ്‌ഗഞ്ചിലെ ബാബുരിയ ഗ്രൗണ്ടിലുമാണ്‌ പ്രിയങ്ക പ്രസംഗിച്ചത്‌.

പ്രിയങ്കയുടെ അമ്മയും കോണ്‍ഗ്രസ്‌ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമാണ്‌ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്ന റായ്‌ ബറേലി.
നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ്‌ 23 നാണ്‌. പ്രചാരണ പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുന്ന സോണിയ 20 ന്‌ ഇവിടെയെത്തുമെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രിയങ്കയും രാഹുലും പ്രചാരണത്തിനെത്തിയിരുന്നു.2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ മത്സരിച്ച റായ്‌ ബറേലിയിലും രാഹുല്‍ മത്സരിച്ച അമേഠിയിലും അവര്‍ രംഗത്തിറങ്ങി. പ്രിയങ്കാ ഗാന്ധി ഇന്നലെത്തന്നെ ഡല്‍ഹിയിലേക്കു മടങ്ങി. വരുന്ന ദിവസങ്ങള്‍ പ്രചാരണത്തിന്‌ എത്താമെന്ന്‌ അവര്‍ ഉറപ്പു നല്‍കിയതായി സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു.uttar-pradesh-elections
സോണിയഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. സമാജ്്വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെ പ്രശംസിച്ച പ്രിയങ്ക, നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തോന്നുംപടി നടപ്പാക്കിയ മോദി സ്വന്തം മണ്ഡലമായ വാരണാസിക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു. മോദിയുടെ പ്രസംഗശൈലിയെ പ്രിയങ്ക അനുകരിച്ച് പരിഹസിക്കുകയും ചെയ്തു. നരേന്ദ്രമോദി വാഗ്ദാനലംഘനങ്ങള്‍ തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിക്കൊപ്പമാണ് റായ്ബറേലിയിലെ രണ്ടു റാലികളില്‍ പ്രിയങ്ക പങ്കെടുത്തത്. വാഗ്ദാനങ്ങള്‍ ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിജയ് മല്യക്കെതിരെ നടപടിയെടുക്കാത്തതെന്തെന്ന് രാഹുല്‍ ചോദിച്ചു. ഏറെ കൊട്ടിഘോഷിച്ച മേക് ഇന്‍ ഇന്ത്യ വഴി തൊഴിലവസരങ്ങളുണ്ടായില്ലെന്നും രാഹുല്‍ ആരോപിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ഘട്ടതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നവസാനിച്ചു. സമാജ്്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ലക്്നൗ, കാന്‍പൂര്‍, സീതാപൂര്‍ തുടങ്ങി പന്ത്രണ്ട് ജില്ലകളിലായി അറുപത്തൊന്‍പത് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ്. അതേസമയം, മുന്‍ ഖനിമന്ത്രിയും സമാജ്്വാദിപാര്‍ട്ടിയുടെ അമേഠിയിലെ സ്ഥാനാര്‍ഥിയുമായ ഗായത്രിപ്രസാദ് പ്രജാപതിക്കെതിരെ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മയക്കുമരുന്ന് നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചകേസിലാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

അടുത്തയാഴ്‌ച അമേഠിയില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു രാഹുലിനൊപ്പം പ്രിയങ്കയുമുണ്ടാകുമെന്നാണു സൂചന. സംസ്‌ഥാനത്ത്‌ സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ്‌ സഖ്യമുണ്ടാക്കുന്നതില്‍ പ്രിയങ്ക മുഖ്യപങ്ക്‌ വഹിച്ചിരുന്നു.

Top