ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേസ്; പി ചിദംബരത്തെ പിന്തുണച്ച് പ്രിയങ്കാഗാന്ധി

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​സ​ഭ​യി​ലെ അ​ങ്ങേയ​റ്റം യോ​ഗ്യ​ത​യു​ള്ള ആ​ദ​ര​ണീ​യ​നാ​യ അദ്ദേഹത്തെ നാ​ണം​കെ​ട്ട ഭീ​രു​ക്ക​ള്‍ വേ​ട്ട​യാ​ടുന്നുവെന്നാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക തന്‍റെ നിലപാട് അറിയിച്ചത്. സ​ത്യ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത് തു​ട​രു​മെന്നും പ്രി​യ​ങ്ക ട്വിറ്ററില്‍ കുറിച്ചു.

ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍​ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന്‌ കേ​സി​ല്‍ ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രിയില്‍ മൂ​ന്നു​ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ല്‍ സി​ബി​ഐ സം​ഘ​മെ​ത്തിയെങ്കിലും ചി​ദം​ബ​രം വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങു​കയായിരുന്നു. സി​ബി​ഐ സംഘം മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സം​ഘ​വും ചി​ദം​ബ​ര​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന സി​ബി​ഐ‍​യു​ടേ​യും ഇ ​ഡി​യു​ടേ​യും വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top