വയനാട് നിലനിര്‍ത്തി; അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിച്ചേക്കും’?; സൂചന നല്‍കി പ്രിയങ്ക

ന്യൂദല്‍ഹി:വയനാട്ടിലും അമേഠിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല് ഗാന്ധി മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് നില്‍നിര്‍ത്തുകയും അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി എ.ഐ.സി.സി ജനറനല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിക്കുന്ന പക്ഷം അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാന്‍ പ്രിയങ്ക തയ്യാറാവുമോയെന്നായിരുന്നു ചോദ്യം.

‘ അത് ഒരു വെല്ലുവിളിയേ അല്ല’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഏതെങ്കിലും ഒരു സീറ്റ് കൈവിടേണ്ട പക്ഷം അതിനെ കുറിച്ച് ആലോചിക്കും. അത് തീരുമാനിക്കേണ്ടത് രാഹുലാണ്. അത്തരമൊരു ഘട്ടം വന്നാല്‍ തീര്‍ച്ചയായും ആലോചിക്കും”- പ്രിയങ്ക പറഞ്ഞു.41 സീറ്റുകളിലും ശ്രദ്ധ ചെലുത്തേണ്ടതുകൊണ്ട് ഒരു സീറ്റില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് അടുത്തിടെ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചിരുന്നു. വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും 41 മണ്ഡലങ്ങളുടേയും ചുമതലയുള്ളതുകൊണ്ട് മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാനായിരുന്നു പ്രിയങ്കയുടെ തീരുമാനം.

‘എല്ലാ സ്ഥാനാര്‍ത്ഥികളും എന്നെ അവരുടെ മണ്ഡലത്തില്‍ പ്രചരണത്തിനായി ക്ഷണിക്കും. ഞാന്‍ ഒരു സീറ്റില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അത് അവരെ അസ്വസ്ഥരാക്കുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെയാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്’- എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ചെറിയ കാലയളവ് ഒഴിച്ചാല്‍ 1980 മുതല്‍ അമേഠിയുടെ ഭരണം കോണ്‍ഗ്രസിന്റെ കൈകളില്‍ തന്നെയാണ്. മൂന്ന് ടേമിലും രാഹുല്‍ തന്നെയാണ് അമേഠിയിലെ എം.പി. എന്നാല്‍ ഇത്തവണ ദക്ഷിണേന്ത്യയില്‍ കൂടി സാന്നിധ്യം വേണമെന്ന നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ എത്തിയത്.അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രധാനമായും പ്രചാരണ രംഗത്തുണ്ടായിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു. അമേഠിയില്‍ മാത്രമല്ല സോണിയ ഗാന്ധി മല്‍സരിക്കുന്ന റായ്ബറേലിയിലും പ്രചാരണ രംഗത്തുനിറഞ്ഞുനിന്നത് പ്രിയങ്ക തന്നെ. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ പ്രതികരണം ഏറെ പ്രധാനമാണ്. ചോദ്യം ഇതായിരുന്നു വയനാടും അമേഠിയിലും രാഹുല്‍ ഗാന്ധി ജയിച്ചു എന്ന് കരുതുക. വയനാട് നിലനിര്‍ത്താനും അമേഠി എംപി സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു എന്ന് വിചാരിക്കുക.

അമേഠിയില്‍ ആ വേളയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം.അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രധാനമായും പ്രചാരണ രംഗത്തുണ്ടായിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു. അമേഠിയില്‍ മാത്രമല്ല സോണിയ ഗാന്ധി മല്‍സരിക്കുന്ന റായ്ബറേലിയിലും പ്രചാരണ രംഗത്തുനിറഞ്ഞുനിന്നത് പ്രിയങ്ക തന്നെ. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ പ്രതികരണം ഏറെ പ്രധാനമാണ്. ചോദ്യം ഇതായിരുന്നു വയനാടും അമേഠിയിലും രാഹുല്‍ ഗാന്ധി ജയിച്ചു എന്ന് കരുതുക. വയനാട് നിലനിര്‍ത്താനും അമേഠി എംപി സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു എന്ന് വിചാരിക്കുക. അമേഠിയില്‍ ആ വേളയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം.

Top