അമേഠിയില്‍ പ്രിയങ്ക, രാഹുല്‍ മഹാരാഷ്ട്രയിലെ നാന്ദേഡില്‍: തെരഞ്ഞെടുപ്പില്‍ നിറഞ്ഞാടാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി: തെരഞ്ഞെടുപ്പിന് നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിന്റെ നേതൃത്വത്തില്‍ ഇതിനായി അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി രാഹുല്‍ സ്ഥിരം സീറ്റ് വിട്ട് മഹാരാഷ്ട്രയിലെ നാന്ദേഡില്‍നിന്ന് മത്സരിക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പുറത്തുവിടുന്നു. കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലങ്ങളിലൊന്നായ നാന്ദേഡില്‍ രാഹുല്‍ വരുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
രാഹുല്‍ മഹാരാഷ്ട്ര പിടിക്കാനിറങ്ങുമ്പോള്‍ ഉത്തര്‍പ്രദേശില്‍ നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ സഹോദരി പ്രിയങ്ക ഇറങ്ങും. പ്രിയങ്ക ഇത്തവണ മത്സര രംഗത്തേക്ക് കടന്നുവരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്ന നിര്‍ണായക സമയത്ത് രാഹുലിനൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും പ്രിയങ്കയ്ക്കും വലിയ പിന്തുണയാണ്.

നാന്ദേഡില്‍ ഇതുവരെ നടന്ന 20 തിരഞ്ഞെടുപ്പുകളില്‍ പതിനാറിലും ജയിച്ചത് കോണ്‍ഗ്രസാണ്. പാര്‍ട്ടി തകര്‍ന്നടിഞ്ഞ 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍പ്പോലും ഇവിടത്തെ ആറില്‍ മൂന്നു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ് കിട്ടിയത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനാണ് ഇവിടെനിന്ന് ജയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാന്ദേഡില്‍ മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തെ സസന്തോഷം സ്വാഗതം ചെയ്യുമെന്ന് അശോക് ചവാന്‍ പറഞ്ഞു. ”കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാണ് രാഹുല്‍. രാജ്യത്തെ ഏതു മണ്ഡലത്തില്‍നിന്നും അദ്ദേഹത്തിന് വിജയിക്കാനാകും” -ചവാന്‍ പറഞ്ഞു.രാഹുലിനുവേണ്ടി നാന്ദേഡ് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നാല്‍ അശോക് ചവാനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ആലോചന.

Top