വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍്ക്കുന്ന അനിശ്ചിതത്വം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍ ഡി.സി.സി നേതൃത്വത്തെ അറിയിച്ചു.
തുടര്‍ന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് നിര്‍ത്തി വെച്ചു. പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തതോടെ മുഴുവന്‍ ബൂത്തു കമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശീയ നേതാക്കളെ അറിയിച്ചെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന് മാത്രമാണ് മറുപടിയെന്ന് നേതാക്കള്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ യുഡിഎഫ് നിയോജകമണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ശേഷം ബുത്തുതല കമ്മിറ്റികള്‍ രൂപീകരിക്കാമെന്നായിരുന്നു ധാരണ. പ്രഖ്യാപനം വൈകുമെന്നറിഞ്ഞപ്പോള്‍ ചിലര്‍ കമ്മിറ്റി രൂപീകരിച്ചു. മറ്റിടങ്ങളില്‍ ഇതുവരെ രൂപീകരണ യോഗം പോലും ചേര്‍ന്നിട്ടില്ല തീരുമാനമാകാതെ സഹകരിക്കേണ്ടെന്നാണ് ഘടകകക്ഷികള്‍ നിലപാടെടുത്തതോടെ പാര്‍ട്ടി ഓഫീസുകള്‍ പോലും അടച്ചിട്ടിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പാര്‍ട്ടി ഓഫീസുകള്‍ സജീവമാക്കിയിട്ട് കാര്യമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി ഓഫീസുകള്‍ അടച്ചിട്ടത് പ്രതിക്ഷേധത്തിന്റെ ഭാഗമാണെന്നും ചിലര്‍ പറയുന്നു.