രാഹുല്‍ ഗാന്ധി വയനാട് എത്തും..!! മൂന്നാം തീയ്യതി പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമെന്ന്തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നാളെ താന്‍ ആന്ധ്രയിലേക്ക് പുറപ്പെടും മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ തീരുമാനം നാളെയുണ്ടാകുമെന്ന് ടി.സിദ്ധിഖും അറിയിച്ചു. രാഹുല്‍ വരുമെന്ന് ശുഭപ്രതീക്ഷയിലാണ്. രാഹുലിന്റെ വിശ്വസ്ത പ്രചാരകനായി മുന്നോട്ടു പോകുമെന്നും ഇത്രയും ദിവസത്തെ അനിശ്ചിതാവസ്ഥ തന്നെ അലോസരപ്പെടുത്തിയില്ലെന്നും ടി.സിദ്ധിഖ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. തീരുമാനം വൈകുന്നതിലുള്ള ആശങ്ക നാളെ ഉമ്മന്‍ചാണ്ടിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിമേന്ത്യയില്‍ മത്സരിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ആന്ധ്രയിലെ വിജയവാഡയില്‍ എത്തുന്നുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കര്‍ണാടകത്തിലെ റാലിയിലും വൈകിട്ട് രാഹുല്‍ഗാന്ധി പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിന് മുമ്പ് രണ്ടാംമണ്ഡലം കേരളമോ കര്‍ണാടകമോയെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മത്സരിക്കുകയാണെങ്കില്‍ മൂന്നാം തീയ്യതി പത്രിക സമര്‍്പപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top