കൊല്ലം: പിഎസ്‌സി പരീക്ഷ തട്ടിപ്പ് നടത്തിയ പ്രതി അഞ്ച് വര്‍ഷത്തിനുശേഷം പിടിയില്‍. കൊല്ലത്ത് പിഎസ്സിയുടെ എല്‍ഡിസി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. കേരളപുരം സ്വദേശി മിറാഷിനെയാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പ് പുറത്തായതോടെ പ്രതി ഗള്‍ഫിലേയ്ക്ക് കടന്നുകളയുകയായിരുന്നു.
പ്രതികളില്‍ ഒരാളാണ് പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിറാഷ് പിടിയിലാകുന്നത്. പിഎസ്സി നടത്തിയ ബിവറേജസ് കോര്‍പറേഷനിലേയ്ക്കുള്ള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായിരുന്നു കേസ്.
ഉദ്യോഗാര്‍ത്ഥികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. മിറാഷിന്റെ ഫോണില്‍ നിന്നാണ് ഉത്തരങ്ങള്‍ പറഞ്ഞു നല്‍കിയിരുന്നത്. കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്തിലായിരുന്നു അന്വേഷണം
കേസില്‍ 15ആം പ്രതിയാണ് മിറാഷ്. മിറാഷിനെ കൂടാതെ കേസിലെ ഭൂരിഭാഗം പ്രതികളും പിടിയിലായിക്കഴിഞ്ഞു.