തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അനന്തരവൻ അറസ്റ്റിൽ

അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്. ആറ് കോടിയുടെ കുഴൽപണമാണ് റെയ്ഡിൽ പിടിച്ചെടുത്തത്.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ വീട്ടിലും ഓഫീസുകളിലുമായി നടത്തിയ റെയ്ഡിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് 12 ഓളം പ്രദേശങ്ങളിലായി സംഘം പരിശോധന നടത്തി. നാല് കോടി രൂപ ഭൂപീന്ദറിന്റെ വീട്ടിൽ നിന്നും രണ്ട് കോടി രൂപ ലുധിയാനയിലെ സന്ദീപ് കുമാറിൽ നിന്നുമാണ് കണ്ടെടുത്തത്.

പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം അവശേഷിക്കെ അനന്തരവന്റെ സ്ഥാപനങ്ങളിൽ നടത്തുന്ന റെയ്ഡ്, മുഖ്യമന്ത്രിയെയും പാർട്ടിയെയും  പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതെന്നും ഛന്നി ആരോപിച്ചു.

ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ പുറത്ത് വന്ന സർവേ ഫലങ്ങൾ എല്ലാം കോൺഗ്രസിന് എതിരായിരുന്നു.

ആം ആദ്മി പാർട്ടിയ്ക്കാണ് സർവേ ഫലങ്ങൾ മുൻഗണന നൽകുന്നത്. നേരത്തെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പുറത്തുവന്നതും കോൺഗ്രസിന്  തിരിച്ചടിയായിരുന്നു. 

Top