പഞ്ചാബ് : ഫെബ്രുവരി 14 നു നടക്കേണ്ടിയിരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 നു നടക്കും. രവിദാസ് ജയന്തി പ്രമാണിച്ചാണ് തെരഞ്ഞെടുപ്പ് നീട്ടിവച്ചത്. തെരഞ്ഞെടുപ്പ് നീട്ടണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ പടപ്പുറപ്പാട് തുടങ്ങി.
സീറ്റ് നിഷേധിക്കപ്പെട്ട മനോഹർ സിംഗ് ബസ്സി പത്താന മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ഇളയ സഹോദരനാണ് മനോഹർ സിംഗ് ബസ്സി.
ശനിയാഴ്ച പ്രഖ്യാപിച്ച ആദ്യത്തെ സ്ഥാനാർഥി പട്ടികയിൽ ബസ്സി പത്താനയിലെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് നിലവിലെ എം.എൽ.എ ഗുർപ്രീത് സിംഗിനെയാണ്.
ഈ തീരുമാനത്തെ മണ്ഡലത്തിലെ ജനങ്ങളോട് ചെയ്ത അനീതിയാണെന്ന് മനോഹർ സിംഗ് പറഞ്ഞു. ഗുർപ്രീത് സിംഗ് എം.എൽ.എ ആയിരുന്ന കാലത്ത് ഒന്നും ചെയ്തിട്ടില്ലായെന്നും ഇദ്ദേഹം വിമർശിച്ചു.