സ്ത്രീകളുടെ നെറ്റിയില്‍ പോക്കറ്റടി എന്ന് പച്ചകുത്തിയ പോലീസുകാര്‍ക്ക് കഠിനതടവ്

പട്യാല:പോക്കറ്റടിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ സ്ത്രീകളുടെ നെറ്റിയില്‍ പോക്കറ്റടി എന്ന് പച്ചകുത്തിയ മൂന്ന് പോലീസുകാര്‍ക്ക് സിബിഐ പ്രത്യേക കോടതി കഠിനതടവ് ശിക്ഷ വിധിച്ചു. സുഖ്‌ദേവ് സിംങ് ചീന, എസ്‌ഐ നരീന്ദര്‍ സിംങ് മല്ലി, എഎസ്‌ഐ കന്‍വാല്‍ജിത്ത് സിംങ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. സുഖ്‌ദേവ് സിങിന് ഒരു വര്‍ഷം കഠിന തടവും മറ്റ് രണ്ട് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവിനുമാണ് കോടതി വിധിച്ചത്.

23 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പോക്കറ്റടി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാല് സ്ത്രീകളുടെ നെറ്റിയിലാണ് പോലീസ് പച്ച കുത്തിയത്. കോടതിയില്‍ ഹാജരാക്കിയ സമയം ഇവരുടെ മുഖം ഷോളുപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ ഒരു സ്ത്രീ പച്ചകുത്തിയ വിവരം കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു.ഇതേതുടര്‍ന്ന് സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയായിരുന്നു. സ്ത്രീകള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പോലീസുകാര്‍ ഏര്‍പ്പാട് ചെയ്യണം, നഷ്ടപരിഹാരം നല്‍കണം എന്നിവ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഹരജി സമര്‍പ്പിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
സുവര്‍ണ ക്ഷേത്രത്തില്‍ പോയി മടങ്ങിവരികയായിരുന്ന തങ്ങളെ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് സ്ത്രീകളുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top