നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു.സുധാകരനെതിരെ നീക്കം ശക്തമാകുന്നു.കെപിസിസി നിര്‍വാഹക സമിതിയംഗം കോൺഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്.നേതാക്കളുടെ കൊഴഞ്ഞുപോക്കിൽ അമ്പരന്ന് കോൺഗ്രസ്

കണ്ണൂർ : കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു .വയനാട് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായി പിവി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു.ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും എന്നാണു റിപ്പോർട്ട് .ബാലചന്ദ്രൻ വാര്‍ത്താ സമ്മേളനം വിളിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിട്ട അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. സിപിഎം നേതാക്കള്‍ പിവി ബാലചന്ദ്രനുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രഖ്യാപനം ഉണ്ടാവും.

കോണ്‍ഗ്രസ് പ്രാദേശിക, സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടി വിട്ട പിവി ബാലചന്ദ്രന്‍ നടത്തിയത്. ബിജെപിയെ പ്രതിരോധിക്കാന്‍ സംസ്ഥാന തലത്തിലും ദേശിയ തലത്തിലും കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ന്യൂനപക്ഷ സമുദായവും ഭൂരിപക്ഷ സമുദായവും ഇന്ന് കോണ്‍ഗ്രസില്‍ നിന്നകലുകയാണ്. പാര്‍ട്ടിക്ക് ദിശാബോദം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസിന് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്ന ജില്ലയാണ് വയനാട്. നിരവധി നേതാക്കളയാരുന്നു പാര്‍ട്ടി വിട്ടത്. കെകെ വിശ്വനാഥന്‍, റോസക്കുട്ടി, എംഎസ് വിശ്വനാഥന്‍, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. അനിൽകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ തുടങ്ങിയ നിരവധി നേതാക്കളായിരുന്നു പാര്‍ട്ടി വിട്ടത് ഇടതുപക്ഷ ചേരിയിലേക്ക് മാറിയത്. ഇതില്‍ എംഎസ് വിശ്വനാഥന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് വയനാട്ടില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെങ്കിലും ജില്ലാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളൊന്നും അടങ്ങിയില്ലെന്നാണ് പിവി ബാലചന്ദ്രന്റെ രാജി നല്‍കുന്ന സൂചന.

ദിശാബോധം നഷ്ടപ്പെട്ട ഒരു പാര്‍ട്ടിയിലെ നേതാക്കള്‍ക്കൊപ്പം ജനങ്ങള്‍ നില്‍ക്കില്ല. അതിന്റെ വ്യക്തമായ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയവും ഇടതുപക്ഷത്തിന്റെ വിജയവും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കാര്യം ഏറെ പരിതാപകരമാണ്. പാര്‍ട്ടി ദിനേന തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ചില നേതാക്കള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന അണികള്‍ക്ക് ആത്മവിശ്വാസമോ പ്രതീക്ഷയോ നല്‍കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനാകില്ല. എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്.

കോണ്‍ഗ്രസ് വിടുകയാണെങ്കിലും തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സുൽത്താൻ ബത്തേരി എം എൽ എയും മുന്‍ ഡി സി സി അധ്യക്ഷനുമായ ഐ സി ബാലകൃഷ്ണനെതിരെ നേരത്തേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു പി വി ബാലചന്ദ്രന്‍. സുൽത്താൻ ബത്തേരി അർബൻ ബാങ്ക്‌ നിയമനത്തിന്‌ ഐ സി ബാലകൃഷ്‌ണൻ ഉദ്യോഗാർഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയിട്ടുണ്ടെന്നും അതിന് താന്‍ ദൃക്സാക്ഷിയാണെന്നുമായിരുന്നു പിവി ബാലചന്ദ്രന്‍ വെളിപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തന്നെ പാര്‍ട്ടിയുമായി പിവി ബാലചന്ദ്രന്‍ അകന്നിരുന്നു. കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കല്‍പ്പറ്റയില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു അദ്ദേഹം നടത്തിയത്. സീറ്റ് ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

പാര്‍ട്ടി പുനഃസംഘടന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന് മുന്നില്‍ കനത്ത വെല്ലുവിളിയായി മാറുന്നത് മുതിര്‍ന്ന നേതാക്കളുടെ രാജിയാണ്. കെപി അനില്‍കുമാര്‍, പിഎസ് പ്രശാന്ത്, ജി രതികുമാര്‍ എന്നിവര്‍ക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു നേതാവ് കൂടി പാര്‍ട്ടി വിട്ടിരിക്കുകയാണ്. നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ സുധാകരന്റെ നേതൃത്വത്തിനെതിരെ നീക്കം ശക്തമായി തുടങ്ങി .

Top