ആര്‍എസ്‌എസിനെതിരെ പ്രസ്താവന; രാഹുല്‍ഗാന്ധിയും യെച്ചൂരിയും ഏപ്രില്‍ 30-ന് മുൻപ് ഹാജരാകണമെന്ന് കോടതി

ഗൗരിലങ്കേഷ് വധത്തില്‍ ആര്‍എസ്‌എസിനെതിരെ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കും കോടതി സമന്‍സ് അയച്ചു. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിന് പൊതു പ്രവര്‍ത്തകനായ വിവേക് ചമ്പനേക്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സമന്‍സ് പുറപ്പെടുവിച്ചത്. നഷ്ട പരിഹാരമായി ഒരു രൂപ ആവശ്യപ്പെട്ടാണ് ചമ്പനേക്കര്‍ ഹര്‍ജി നല്‍കിയത്. ഈ ഹർജിയിൽ ഏപ്രില്‍ 30ന് മുന്‍പ് യെച്ചൂരിയും രാഹുലും കോടതിയില്‍ ഹാജരാകണമെന്നും സെഷന്‍സ് കോടതി അയച്ച സമന്‍സില്‍ പറയുന്നു. രാഹുലും യെച്ചൂരിയും ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും അതിനാണ് കേസ് നല്‍കിയതെന്നും ഹര്‍ജിക്കാരനായ വിവേക് ചമ്പനേക്കര്‍ പറഞ്ഞു.

Top