ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനൂ മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക സ്ക്വാഡില്‍ സമിത്തിനെ ഉള്‍പ്പെടുത്തിയത്.കര്‍ണാടകയ്ക്കായി അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചിട്ടുണ്ട് സമിത്.
ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ്. നിലവില്‍ 17 വയസുകാരനായ സമിത്, വിനൂ മങ്കാദ് ട്രോഫിയിലൂടെ കര്‍ണാടക അണ്ടര്‍ 19 ടീമിലേക്ക് ആദ്യമായി എത്തി. 17 വയസുകാരനായ സമിത് കര്‍ണാടകയ്ക്ക് വേണ്ടി 14 വയസിന് താഴെയുള്ള ടീമിലും കളിച്ചിട്ടുണ്ട്.
ദ്രാവിഡിന്റെ ഇളയ മകന് അന്വെ ദ്രാവിഡ് 14 വയസിന് താഴെയുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ്. മക്കള്‍ ഇരുവരും പിതാവിന്റെ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയുടെ തിരക്കിലാണ് രാഹുല്‍ ദ്രാവിഡ്.