ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു . യുവാക്കള്‍ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്ബോള്‍ സര്‍ക്കാര്‍ അവരോട് ചന്ദ്രനിലേക്ക് നോക്കാനാണ് പറയുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.. ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.2017ലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ചോദിച്ചിരുന്നോയെന്നും രാഹുല്‍ ആരാഞ്ഞു. രാജ്യത്തെ 15 ധനികരുടെ 5.5 ലക്ഷം കോടി കടം മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ലത്തൂരില്‍ നടന്ന തെരഞ്ഞെടുച്ചു റാലിയിലാണു രാഹുല്‍ ഇടവേളയ്ക്കുശേഷം പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ എന്നിവ ഉയര്‍ത്തിയാണ് ഇക്കുറിയും രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ ആക്രമിച്ചത്.കര്‍ഷകരുമായും തൊഴിലില്ലായ്മയുമായും ബന്ധപ്പെട്ടവയാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന പ്രശ്നങ്ങളെന്നു രാജ്യത്തെ ഏതൊരാള്‍ക്കും അറിയാം. ഒപ്പം നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയും നടപ്പാക്കിയതിലൂടെ പാവപ്പെട്ടവന്റെ പണം പണക്കാരന്റെ കീശയിലെത്തി. ആര്‍ക്കാണു നോട്ടുനിരോധനത്തിന്റെ ലാഭം കിട്ടിയത്? നീരവ് മോദി രക്ഷപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതു നോട്ടുനിരോധനത്തിന്റെ ഗുണം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാനാണ്. പക്ഷേ അതുകൊണ്ട് ആര്‍ക്കാണു ഗുണം? നോട്ടുനിരോധനവും ജിഎസ്ടിയും പ്രതികൂലമായി ബാധിക്കാത്ത ഒരു ചെറുകിട വ്യാപാരിപോലും രാജ്യത്തില്ലെന്നും രാഹുല്‍ ചുണ്ടിക്കാട്ടി.
കര്‍ഷകരുടെ ദുരിതത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മാധ്യമങ്ങള്‍ യാതൊന്നും മിണ്ടുന്നില്ല. പാവപ്പെട്ടവന്റെ കയ്യിലുള്ള പണം സമ്ബന്നരിലെത്തിക്കുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
അതേസമയം ഹരിയാന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം കൊഴുപ്പിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍. രണ്ടിടത്തും ഇന്ന് പ്രമുഖര്‍ പ്രചാരണത്തിനെത്തും. രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് മഹാരാഷ്ട്രയില്‍. ഹരിയാനയില്‍ ബി.ജെ.പി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും.
മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തുന്നത്. മഹാരാഷ്ട്രയിലാണ് രണ്ട് പേരുടെയും ഇന്നത്തെ പരിപാടികള്‍. രാവിലെ 11ന് ശേഷം ജല്‍ഗാവിലെയും ഉച്ചകഴിഞ്ഞ് സാകോലിയിലെയും തെരഞ്ഞെടുപ്പ് റാലികളെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മഹാരാഷ്ട്രയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പരിപാടികളിലാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. ഉച്ച കഴിഞ്ഞാണ് മൂന്നിടത്തെയും പ്രചാരണ പരിപാടികള്‍. ലാത്തൂര്‍ ജില്ലയിലെ ബസവരാജിലും, മുംബൈ അര്‍ബനിലും വൈകീട്ടോടെ ധാരാവിയിലുമാണ് രാഹുല്‍ ഗാന്ധിയെത്തുക. പ്രചാരണത്തില്‍ ഏറെ പിറകിലുള്ള കോണ്‍ഗ്രസ് ക്യാമ്ബില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ഉണര്‍വുണ്ടാക്കുമെന്നാണ് ഹൈകമാന്‍റ് കണക്കുകൂട്ടല്‍.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മഹാരാഷ്ട്രയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അഞ്ചിടത്താണ് അമിത്ഷാ എത്തുന്നത്. ബി.ജെ.പി ഹരിയാന ഘടകം ഇന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കും. രാവിലെ 10.30ന് ചണ്ടിഗഡിലെ ലളിത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദയാണ് പത്രികയുടെ പ്രകാശനം നിര്‍വഹിക്കുക. ശേഷം ഹരിയാനയിലെ പഞ്ച്കുലയിലെ പൊതുസമ്മേളനത്തിലും നദ്ദ പങ്കെടുക്കും. ഇതിന് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഹരിയാനയില്‍ രണ്ടിടത്ത് ഇന്ന് പ്രചാരണത്തിനെത്തുന്നുണ്ട്.