കോണ്‍ഗ്രസില്‍ ഇനി കുടുംബ വാഴ്ചയില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ അഴിച്ചു പണി നടത്തി രാഹുല്‍ ഗാന്ധി

മധ്യപ്രദേശ്: രണ്ടു മാസങ്ങള്‍ക്കു ശേഷം മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 15 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ബി ജെ പി യുടെ കയ്യില്‍ നിന്നും അധികാരം ബിജെപിയെ കെട്ട് കെട്ടിക്കണമെങ്കില്‍ സാധാരണ നീക്കങ്ങളൊന്നും ഫലം കാണില്ലെന്ന് രാഹുലിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചുള്ള പുതിയ നീക്കങ്ങളാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് നടത്തുന്നത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്ക് നോമിനേഷന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. കുടുംബവാഴ്ച അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് സീറ്റിനായി പരിഗണിക്കുകയെന്നും വ്യക്തമാക്കി.
മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന രീതി കോണ്‍ഗ്രസ് ഇനി പിന്തുടരില്ല. വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുള്ള നേതാക്കളെ മാത്രമേ പരിഗണിക്കുകയുള്ളൂ. പാര്‍ട്ടിക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന പ്രവര്‍ത്തകരായിരിക്കും മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭോപ്പാല്‍ നഗരത്തെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. കൈലാസ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ രാഹുല്‍ പുതിയ അടവുകളുമായിട്ടാണ് കളത്തിലിറങ്ങിയത്. ഏത് വിധേനയും ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന്റേത്. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഭോപ്പാല്‍ നഗരത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ നടന്നത്. 18 കിമി നീണ്ട റോഡ് ഷോയ്ക്കിടെ പ്രവര്‍ത്തകെരെ ഇളക്കി മറിച്ചുള്ള പ്രകടനമായിരുന്നു രാഹുല്‍ കാഴ്ചവെച്ചത്. പിന്നാലെയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്ന് രാഹുല്‍ വ്യക്തമാക്കിയത്.

Top