കോണ്‍ഗ്രസില്‍ ചേരണമെന്ന് നിരവധി ബി.ജെ.പി നേതാക്കള്‍ എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഡല്‍ഹിയില്‍ വെച്ചു നടന്ന പാര്‍ട്ടിയുടെ യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ ഈ വെളിപ്പെടുത്തല്‍.

‘അവര്‍ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം വേണം, പക്ഷെ ബി.ജെ.പി നേതാക്കള്‍ തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് എന്നോട് പറയുന്നു. കോണ്‍ഗ്രസ് വെറുമൊരു സംഘടനയല്ല, കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതിനിധാനമാണ്’- രാഹുല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍ജിസികളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു. ‘റഫാല്‍ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് കണ്ടതിനാലാണ് അര്‍ധരാത്രി നരേന്ദ്ര മോദി ഇടപെട്ട് സി.ബി.ഐ ഡയരക്ടറെ പുറത്താക്കയിത് രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിക്ക് 30,000 കോടി നല്‍കാനായി നേരന്ദ്ര മോദി രാജ്യത്തെ യുവതയുടെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് രാജ്യത്തിനറിയാം’- രാഹുല്‍ പറഞ്ഞു.

Top