രാഹുലിന്റെ രാജി: കോണ്‍ഗ്രസ് തകര്‍ച്ചയുടെ പടുകുഴിയില്‍; രാജിക്കൊരുങ്ങി മുഖ്യമന്ത്രിമാര്‍

നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. രാഹുലിനെ പിന്തിരിപ്പിക്കാന്‍ പലവിധ ശ്രമങ്ങളാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ നടത്തുന്നത്. എന്നാല്‍ രാഹുലിനെച്ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസിനെ വന്‍ തകര്‍ച്ചയിലേയ്ക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.

രാഹുലിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നേതാക്കള്‍ കൂട്ടരാജി സമര്‍പ്പിക്കുന്നതും കോണ്‍ഗ്രസിനെ സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പറഞ്ഞു. എന്നാല്‍ ഇതൊന്നും രാഹുലിന്റെ നിലപാടില്‍ മാറ്റമുണ്ടാക്കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുഗ്ലക്ക് റോഡിലെ രാഹുലിന്റെ വസതിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ല. അതിനാല്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. അങ്ങിനെയെങ്കില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജി വയ്ക്കാമെന്ന് മുഖ്യമന്ത്രിമാരും അറിയിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാന്‍ മുഖ്യമന്ത്രിമാര്‍ക്കായില്ലെന്ന വിമര്‍ശനം രാഹുല്‍ ഉന്നയിച്ചതായാണ് സൂചന. പ്രവര്‍ത്തകസമിതി ചേരണമെന്ന ആവശ്യത്തോട് പ്രതികരിച്ചതുമില്ല. ഇതിനിടെ എഐസിസി പട്ടികജാതി സെല്‍ ചെയര്‍മാന്‍, നിതിന്‍ റാവത്ത്, ഉത്തര്‍പ്രദേശ് പിസിസി സെക്രട്ടറി അജയ് സാരസ്വത് തുടങ്ങിയവരും രാജിവച്ചു. അധ്യക്ഷ പദവിയില്‍ രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തി.

Top