കൊല്ലം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുലിനെതിരെ പിതാവ് പശുപാലന്‍. രാഹുലിന്റെ ശല്യം സഹിക്കവയ്യാതെ താന്‍ വീടു വിട്ടതാണെന്നും ഇപ്പോള്‍ കൂലിപ്പണി എടുത്താണ് ജീവിക്കുന്നതെന്നും പശുപാലന്‍ പറഞ്ഞു.
കര്‍ണാടക ജയിലിലുള്ള രശ്മിയുടെ സുഹൃത്തായ മോഡലിനെ ഇറക്കാനാണെന്നും പറഞ്ഞ ഒന്നര ലക്ഷം രൂപ വീട്ടില്‍ നിന്ന് കൊണ്ടു പോയി. മകളുടെ വിവാഹത്തിന് വെച്ച പണമായിരുന്നു ഇത്. മൂന്നര ലക്ഷം രൂപ ചോദിച്ച് വീടിന്റെ ജനാല അടിച്ച് പൊട്ടിച്ചുവെന്നും രശ്മിയാണ് മകനെ കുഴപ്പത്തില്‍ ചാടിച്ചതെന്നും പശുപാലന്‍ ആരോപിച്ചു.
വീടും വസ്തുക്കളും വിറ്റ് പണം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു എന്നാല്‍ താന്‍ വഴങ്ങിയില്ല. രശ്മി അല്‍പ വസ്ത്രം മാത്രം ധരിച്ച് കടയിലും മറ്റും പോകുന്നത് താന്‍ തടഞ്ഞു. ഇത് പ്രശ്‌നമായി. അവരുടെ ഇടപാടുകളെക്കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അവര്‍ക്കെതിരെ ഇത്തരമൊരു കേസ് വന്നതില്‍ അത്ഭുതമില്ല. 19 ലക്ഷം രൂപ മുടക്കിയാണ് രാഹുലിനെ എഞ്ചിനീയറിങ് പഠിപ്പിച്ചതെന്നും പശുപാലന്‍ പറഞ്ഞു. ഇതിനിടെ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ പശുപാലനെ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്.