രാജസ്ഥാനില്‍ ചിത്രങ്ങള്‍ തെളിയുന്നു; മായാവതി കോണ്‍ഗ്രസിനൊപ്പം, സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി?

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ. മധ്യപ്രദേശിന് പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. ഇതോടെ ബിജെപി കളത്തില്‍ നിന്നും പുറത്തായി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും പിന്തുണ അറിയിച്ച് മായാവതി വ്യക്തമാക്കി.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായേക്കുമെന്ന തരത്തില്‍ പ്രചരണങ്ങള്‍ ശക്തമാകുകയാണ്. മായാവതി കൂടി പിന്തുണ അറിയിച്ച സാഹചര്യത്തില്‍ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സച്ചിന്‍ പൈലറ്റിനെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനുമാകില്ല.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 98 സീറ്റാണ് നേടാനായത്. സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ ഒരു സീറ്റും നേടിയിരുന്നു. ഇതോടെ കേവല ഭൂരിപക്ഷം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മായാവതി പിന്തുണ അറിയിച്ചത്. അതിനിടെ ആറ് സ്വതന്ത്ര നേതാക്കളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ചര്‍ച്ച നടത്തി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചും എംഎല്‍എമാരെ സംബന്ധിച്ചുമുള്ള വ്യക്തമായ ചിത്രം വൈകീട്ടോടെ വ്യക്തമാക്കുമെന്നും ഗെഹ്ലോട്ട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച പിന്നാലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിലും തിരുമാനമായിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥുമാണ് പരിഗണനയില്‍ ഉണ്ടായിരുന്നതെങ്കിലും കമല്‍ നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ജ്യോതിരാധിത്യ സിന്ധ്യ തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം. അതേസമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗെഹ്ലോട്ടാണോ സച്ചിന്‍ പൈലറ്റാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹൈക്കമാന്റ് മറുപടി പറയുമെന്ന് മാത്രമാണ് ഇരുവരും വ്യക്തമാക്കിയത്.

Top