രാജ്കോട്ട്: കോവിഡ് വാക്സിനേഷൻ പ്രോൽസാഹിപ്പിക്കാൻ വമ്പൻ ഓഫറുമായി രാജ്കോട്ട് നഗരസഭ. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവരിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് 50,000 രൂപയുടെ സ്മാർട്ട്ഫോൺ നൽകുമെന്നാണ് പ്രഖ്യാപനം. ഡിസംബർ നാലിനും 10നും ഇടക്ക് വാക്സിൻ സ്വീകരിക്കുന്നവർക്കാണ് അവസരം. മെഗാ വാക്സിനേഷൻ ക്യാമ്പിലേക്ക് ആളുകളെ എത്തിക്കാനാണ് ഈ നീക്കം.
മെഗാ വാക്സിനേഷൻ ഡ്രൈവിന്റെ ദിവസങ്ങളിൽ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന് 21,000 രൂപയും നൽകും. രാജ്കോട്ടിൽ ഇനി 1.82 ലക്ഷം ആളുകൾ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക