രാജസ്ഥാനിൽ പ്രശ്നം കെസി വേണുഗോപാലെന്ന് ആരോപണം !കര്‍ണാടകയും മധ്യപ്രദേശും പോലെ രാജസ്ഥാനും പിടിക്കാൻ ബിജെപി!..

ന്യുഡൽഹി:രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. ബിജെപിയുടെ ചാക്കിട്ട് പിടുത്തം തടയാനായി എംഎല്‍എമാരെ ദില്ലി-ജയ്പൂർ ദേശീയപാതയിലെ ശിവ് വിലാസ് റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തു.കര്‍ണാടകയിലും മധ്യപ്രദേശിലും എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് അധികാരം പിടിച്ചെടുത്ത മാതൃകയില്‍ രാജസ്ഥാനിലും ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന് പിന്നാലെ സ്വതന്ത്രര്‍ ഉള്‍പ്പടെ ഭരണപക്ഷത്തുള്ള എം​എല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യം കോവിഡിനോടു പൊരുതുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ച് രംഗത്ത് വന്നു . രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം ആവർത്തിച്ച ഗെലോട്ട്, കുതിരക്കച്ചവട നീക്കങ്ങൾ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഐസിസി പ്രതിനിധികളായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുമായി ജയ്പുരിൽ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്ത ഗെലോട്ട് പിന്നീട് മൂവർക്കുമൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. കർണാടക, മധ്യപ്രദേശ് എന്നിവയ്ക്കു പിന്നാലെ രാജസ്ഥാനിലും ബിജെപി അട്ടിമറി നീക്കം നടത്തുകയാണ്. സ്വതന്ത്രരടക്കമുള്ള ഭരണപക്ഷ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരാൾ പോലും പാർട്ടി വിട്ടുപോകില്ലെന്നും 2 രാജ്യസഭാ സീറ്റിലും കോൺഗ്രസ് അനായാസം ജയിക്കുമെന്നും സച്ചിൻ പറഞ്ഞു. പാർട്ടിയിൽ ആശയക്കുഴപ്പങ്ങളില്ല. സ്വതന്ത്രന്മാരും തങ്ങളുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യും.– അദ്ദേഹം പറഞ്ഞു.റിസോർട്ടിൽ ഭരണപക്ഷ എംഎൽഎമാരുമായി ഗെലോട്ടും സച്ചിനും കൂടിക്കാഴ്ച നടത്തി. ഒറ്റക്കെട്ടായി നിൽക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശം വേണുഗോപാൽ കൈമാറി. ഗെലോട്ടും സച്ചിനും തമ്മിൽ തർക്കമാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുന്ന ബിജെപിയുടെ ഗൂഢനീക്കങ്ങൾ ഫലം കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. പണമുപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചു.

ബിജെപിയുടെ നീക്കങ്ങളല്ല, കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിനുള്ളിലെ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെ നിര്‍മ്മിച്ചെടുത്തതാണെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നത്. ചില നേതാക്കളെ രക്ഷകരായി ഉയര്‍ത്തിക്കാണിക്കുകയും മറ്റ് ചിലര്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ടത്. എഐസിസിയുടെ സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ , നീരജ് ഡങ്കി എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളാണ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന് പുറത്തുള്ള കെസി വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും പ്രത്യേക താല്‍പര്യപ്രകാരമാണ് കെസി വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് . ‘വേണുഗോപാലിനെതിരെ നീക്കങ്ങളുണ്ടായാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമായിട്ടാവും കണക്കാക്കപ്പെടുക. അതുകൊണ്ടാണ് സുര്‍ജേവാലയെ രാജസ്ഥാനിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. രാഹുല്‍ ഗാന്ധിയുടേ മാത്രമല്ല, രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പ്രിയപ്പെട്ട നേതാവാണ് സുര്‍ജേവാല’- കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

സച്ചിന്‍ പൈലറ്റ് പക്ഷവും ഗെലോട്ട് പിന്തുണക്കാരും തമ്മിലുള്ള പ്രശ്നങ്ങളും ഈ സാഹചര്യവുമായി ചേര്‍ന്ന് നില്‍കുന്നു. സച്ചിന്‍ പൈലറ്റുമായുള്ള പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കാനാണ് ഗെലോട്ടിന്റെ നീക്കം. ഇത് തികച്ചും അദ്ദേഹത്തിന്‍റെ ആസൂത്രിതമായ പദ്ധതിയാണെന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രണ്‍ദീപ് സുര്‍ജേവാലയെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ ജയ്പൂരിലെത്തിച്ചിട്ടുണ്ട്. പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് സുര്‍ജേവാലയ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ജയ്പൂരിലേക്ക് അയച്ചിരിക്കുന്നത്. പരാതി നല്‍കിയതിന് പിന്നില്‍ എംഎല്‍എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചീഫ് വിപ്പ് അധ്യക്ഷന്‍ മഹേഷ് ജോഷി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി നല്‍കിയതിന് പിന്നില്‍ സുര്‍ജേവാലയുടെ ഇടപെടലിനെ തുര്‍ന്നാണെന്നാണ് വിവരം.

Top