13 കാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

തൊടുപുഴ:
വിവാഹ വാഗ്ദാനം നല്‍കി 13കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇളദേശം കിഴക്കേല്‍ എല്‍ദോസാണ് (20) തൊടുപുഴ പൊലീസിന്റെ പിടിയിലായത്.തൊടുപുഴ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം . പെണ്‍കുട്ടിയെ കാണണമെന്ന് പറഞ്ഞാണ് യുവാവ് വിളിച്ച്‌ വരുത്തിയത്. പിന്നീട് ബസ് സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. തൊടുപുഴ എസ്.എച്ച്‌.ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top