കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ ഒമ്പതു വയസ്സുകാരിയെ ചോക്ലേറ്റും പൈസയും നല്‍കി കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പത്തും പതിനാലും വയസിനിടയിലുള്ളവരാണ് എന്നതാണ് പൊലീസിനെ ഞെട്ടിച്ചത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികള്‍ ചോക്ലേറ്റും പൈസയും നല്‍കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അഞ്ചാം പ്രതിയുടെ വീട്ടില്‍കൊണ്ടുപോയി കൂട്ടമായി ബലാത്സംഘം ചെയ്തു.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് ബലാത്സംഗത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന് ഇവര്‍ കല്‍ബുറഗിയിലെ വനിതാ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളായ കുട്ടികളെ കല്‍ബുര്‍ഗിയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.