സൗമ്യ മോഡല്‍ പീഡനം :ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും കൂട്ട ബലാത്സംഗത്തിനിരയാക്കി

വാരണാസി: ഉത്തര്‍പ്രദേശിലെ മൗവ ജില്ലയില്‍ കജ്ജ കുര്‍ദ് ഗ്രാമത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്ത്രീയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. പാലിഗദിനും കുര്‍ഹത് റെയില്‍വേ സ്റ്റേഷനും ഇടയില്‍ വഴിയാത്രക്കാരായ ഗ്രാമീണരാണ് യുവതിയുടെ കരച്ചില്‍ കേട്ട് സംഭവ സ്ഥലത്തെത്തിയത്. വിവസ്ത്രയായി കാല്‍പാദം അറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

തംസ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ് സംഭവം. ഓഡിഹാറില്‍ നിന്നും ജോണ്‍പൂര്‍ ജില്ലയിലെ ഷാഗഞ്ചിലെ ഭര്‍തൃവീട്ടിലേക്ക് പോകുകയായിരുന്നു താനെന്ന് യുവതി പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് തന്നെ രണ്ടുപേര്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പിന്നീട് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും യുവതി പറഞ്ഞു. അബോധാവസ്ഥയിലായ യുവതിക്ക് ഗ്രാമീണര്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ആംബുലന്‍സ് വിളിച്ച് മൗവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൊരഖ്പൂര്‍ ജി.ആര്‍.പി സര്‍ക്കിള്‍ ഓഫീസര്‍ തന്‍വീര്‍ അഹമ്മദ് മൗവയിലെത്തി അന്വേഷണം നടത്തി. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top