120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ പിടിച്ചു; ഒടുവില്‍ സ്വാമിക്ക് വിലങ്ങ്…  

ഹരിയാണയില്‍ നിന്നുള്ള ഈ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. 120 പരം സ്ത്രീകളെയാണ് ഒരു സ്വാമി ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ എല്ലാം ഇയാള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ട്. ഫത്തേഹാബാദിലെ തൊഹാന നഗരത്തിലെ ബാബ അമര്‍പുരിയെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബില്ലു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
120 സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എല്ലാം വെവ്വേറെ സ്ത്രൂകളുടേത് തന്നെയാണ് ഉറപ്പായിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

എല്ലാ ദൃശ്യങ്ങളും ഇയാള്‍ തന്നെയാണ് പകര്‍ത്തിയിട്ടുള്ളത് എന്നും വ്യക്തമായിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍ ആയിരുന്നു ഇയാള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്തു. ഇയാളുടെ കെണിയില്‍ പെട്ട സ്ത്രീകളെ പലതവണ ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീകളെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്തിരുന്നത്. സ്വാമി അമര്‍പുരിക്കെതിരെ ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ആരും തന്നെ പരാതിയുമായി എത്തിയിരുന്നില്ല. അമര്‍പുരിയുടെ ഒരു ബന്ധു തന്നെയാണ് ബലാത്സംഗ ദൃശ്യങ്ങള്‍ ഒരു സിഡിയില്‍ ആക്കി പോലീസിന് കൈമാറിയത് എന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

120 ല്‍പരം സ്ത്രീകള്‍ ഉള്ളതിനാല്‍ അവരെ എല്ലാവരേയും തിരിച്ചറിയുക എന്നത് എളുപ്പമല്ല. അതിനുള്ള ശ്രമത്തിലാണ് ഫത്തേഹാബാദിലെ വനിത പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍. എന്തായാലും ദൃശ്യങ്ങളില്‍ ഉള്ള ചില സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ സ്വാമിക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അമര്‍പുരിക്കെതിരെ ആദ്യമായിട്ടല്ല ഇങ്ങനെ ഒരു ആരോപണം. ഒമ്പത് മാസത്തിന് മുമ്പ് ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ ക്ഷേത്രത്തില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു സ്ത്രീയുടെ പരാതി.

Top