മലയാളി യുവതിയെ റേപ്പ് ചെയ്തു ഗർഭിണിയാക്കി.യുകെയിലേക്ക് രക്ഷപ്പെട്ട മലയാളിക്ക് എതിരെ പോലീസിൽ കേസ് !

കോട്ടയം :ഇസ്രായേലിൽ ജോലി നോക്കുമ്പോൾ വിവാഹ വാഗ്നാനം ചെയ്തു യുവതിയെ പീഡിപ്പിക്കുകയും ഗർഭണിയാക്കിയ ശേഷം ഉപേക്ഷിച്ച യുവാവിനെതിരെ പോലീസിൽ കേസ് .യുവതി ഗർഭിണി ആയപ്പോൾ ഭീക്ഷണിപ്പെടുത്തി അബോർഷൻ നടത്തി .ഇസ്രായേലിൽ കെയറർ ജോലി ചെയ്യുന്ന യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്നാനം നൽകുകയായിരുന്നു .

യുവതി ഗർഭണി ആയപ്പോൾ പ്രണയം നടിച്ചുകൊണ്ട് യുവതിയെ നഗ്നയാക്കി അശ്ളീല വീഡിയോ എടുത്ത് സൂക്ഷിച്ചു ലൈംഗിക വീഡിയോകൾ കൈകളിൽ എത്തിയതോടെ യുവതിയെ ഭീക്ഷിണപ്പെടുത്താൻ തുടങ്ങി .ഈ വീഡിയോ കാട്ടി യുവതിയെ ഭീക്ഷണിപ്പെടുത്തി അബോർഷൻ നടത്തിപ്പിച്ചു . അബോർഷൻ നടന്നു കഴിഞ്ഞതോടെ യുവതിയെ ഉപേക്ഷിക്കുക ആയിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ സെക്രട്ടറി ആയിരുന്ന കളികൂട്ടുകാരനും സാമ്പത്തിക കൈമാറ്റങ്ങൾ നടത്തുകയും ചെയ്തിരുന്ന വ്യക്തിയുടെ അറിവോടെ ആണ് അബോർഷനും മറ്റു പ്ലാനിങ്ങുകളും നടന്നത് എന്നാണ് ആരോപണം.യുവതി ആശുപത്രിയിൽ ആയിരുന്നപ്പോൾ ഈ ഉറ്റ സുഹൃത്തിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത് .

യുവതിയെ ചതിച്ച യുവാവ് ഇസ്രായേലിൽ നിന്നും നാട്ടിൽ തിരിച്ചെത്തുകയും വേറെ വിവാഹം കഴിച്ച് യുകെയിൽ എത്തുകയും ചെയ്തു .യുകെയിൽ എത്തി സെറ്റിൽ ആയത്തിനു ശേഷം ആണ് വീണ്ടും ക്രൂരനായ യുവാവ് അശ്ളീല വീഡിയോ കൈവശം ഉള്ളത് കാട്ടി വീണ്ടും യുവതിയെ ഭീക്ഷണിപ്പെടുത്താൻ തുടങ്ങി.യുവതിയുടെ ഭർത്താവിനോട് പഴയ കാര്യങ്ങൾ പറയുമെന്നും അശ്ളീല വീഡിയോ കാണിക്കുമെന്നും പറഞ്ഞു വീണ്ടും യുവാവിന്റെ ഇങ്ങിതത്തിനു വഴങ്ങണം എന്ന് ഭീക്ഷണി മുശാക്കാൻ തുടങ്ങി .

ഇതോടെയാണ് യുവതി പോലീസിൽ പരാതി കൊടുത്തത് .അമേരിക്കയിലേക്ക് കടന്ന കൂട്ടാളിയെ കുറിച്ചും അവരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വോഷണം തുടങ്ങിയിട്ടുണ്ട്. ലൈംഗിക പീഡന കേസ് ആയതിനാൽ വ്യക്തികളുടെ വിവരങ്ങൾ ഐഡന്റി ഫൈ ചെയ്യാതിരിക്കാൻ വേണ്ടിയാണ് പ്രതികളുടെ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താതിരിക്കുന്നത് .പോലീസ് തുടർ നടപടികൾക്ക് ശേഷം പ്രതി / പ്രതികൾ എന്നിവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുന്നതായിരിക്കും .

Top