ഒന്നര വർഷം നീണ്ട പീഡനത്തിനൊടുവിൽ യുവതിയെ വിവാഹം ചെയ്യാനാവില്ലെന്നു കാമുകൻ; വാഗ്ദാന ലംഘനം നടത്തിയ യുവാവിനെതിരെ പീഡനക്കേസ് നൽകി യുവതി; യുവാവ് റിമാൻഡിൽ

തിരുവല്ല: വിദേശത്തു വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒന്നര വർഷത്തോളമായി പീഡിപ്പിച്ച കേസിൽ തിരുവല്ല സ്വദശിയായ യുവാവിനെ പൊലീസ് പിടികൂടി. കരിയിലകുളങ്ങര പത്തിയൂർ പുത്തൻകണ്ടത്തിൽ നിധിൻ രവിയെ (30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തു വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, പിന്നീട് വിവാഹ ബന്ധത്തിൽ നിന്നും ഇയാൾ പിന്മാറുകയുമായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

വിദേശത്തു വച്ചു പരിചയപ്പെട്ട ശേഷം നാട്ടിലെത്തിയ പ്രതി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്യുകയായിരുന്നു. പാലിയേക്കര സ്വദേശിയായ 25 കാരിയെയാണ് ഇയാൾ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തത്. തുടർന്നു, കുറ്റൂരിലും, മഞ്ഞാടിയിലും, പെരിങ്ങരയിലുമുള്ള വാടക വീടുകളിൽ എത്തിച്ച ശേഷം പല തവണയായി പീഡിപ്പിക്കുയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു ശേഷം വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തിൽ നിന്നും പ്രതി പിന്മാറുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം കേസെടുത്ത് അന്വേഷണം നടത്തിയത്. തുടർന്നു തിരുവല്ല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top