ബലാത്സം​ഗ കേസ്: വിവാദ ആൾദൈവംആസാറാം ബാപ്പുവിന് ജീവപര്യന്തം; ശിക്ഷ 2013ൽ രജിസ്റ്റർ ചെയ്ത കേസിൽ

  1. ന്യൂഡൽഹി: പത്തു വർഷം മുൻപ് ആശ്രമ അന്തേവാസിയെ പീഡിപ്പിച്ച കുറ്റത്തിന് വിവാദ ആൾദൈവം ആസാറാം ബാപ്പു(81)വിന് ജീവപര്യന്തം ശിക്ഷ.

2001 മുതൽ 2006 കാലയളവിൽ ആശ്രമ അന്തേവാസിയായിരുന്ന സൂറത്ത് നിന്നുള്ള 16കാരിയെ പീഡിപ്പിച്ച പരാതിയിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷവിധി. ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയുട ഭാര്യ ഉൾപ്പെടെ ആറു പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. നിലവിൽ മറ്റൊരു പീഡനക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ഇയാൾ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണുള്ളത്.

Top