കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെള്ളിയാഴ്ച്ച ചോദ്യം ചെയ്യും.സൈബർ വിദഗ്ധർ അടങ്ങുന്ന അന്വേഷണ സംഘം 55 ചോദ്യങ്ങലുമായി ! ഫ്രാൻകോയെ രക്ഷിക്കുമോ ?

ന്യൂഡല്‍ഹി:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണം സംഘം നാളെ ചോദ്യം ചെയ്യും. . ഫ്രാങ്കോയുടെ വസതിയിൽ വയ്ച്ച് തന്നെയായിരിക്കും ചോദ്യം ചെയ്യൽ. സൈബർ വിദഗ്ധർ അടങ്ങുന്ന ആറംഗ സംഘമാണ് ചോദ്യം ചെയ്യാനായി ജലന്ധറിലെത്തുന്നത്.55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമാണ് അന്വേഷണ സംഘം ജലന്ധറിലെത്തുന്നത്. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. സൈബർ വിദഗ്ധർ കൂടി അടങ്ങുന്നതാണ് അന്വേഷണ സംഘം. ബലാത്സംഗ കേസിൽ പ്രതിയായ ഫ്രാങ്കോ മുളക്കലിനെ കൂടാതെ രൂപതയിലെ മറ്റ് ചില പുരോഹിതൻമാരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസിലെ ഡിജിറ്റൽ തെളിവുകൾ കൂടി ഇതോടൊപ്പം പോലീസ് പരിശോധിക്കുന്നുണ്ട്. 50 ചോദ്യങ്ങൾ പാസായാൽ ഫ്രാങ്കോ മെത്രാൻ കേസിൽ നിന്നും രക്ഷപെടും. പരാതി പറഞ്ഞ കന്യാസ്ത്രീയും പെരുവഴിയിൽ ആകും.

കന്യാസ്ത്രീ പരാതി നൽകിയ ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കന്യാസ്ത്രീ മാനസിക പീഡനം മാത്രമാണ് പരാതിയായി ഉന്നയിച്ചിരുന്നത് എന്നായിരുന്നു ഉജ്ജയിൻ ബിഷപ്പിന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ നൽകിയ പരാതിയുടെ പകർപ്പ് പുറത്ത് വന്നതോടെ ബിഷപ്പിന്റെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു.കേസിൽ വത്തിക്കാൻ സ്ഥാനപതി പ്രതിനിധിയുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തതിന് ശേഷം ഉന്നതതല കൂടിയാലോചനകൾ കൂടി പൂർത്തിയാക്കിയിട്ടാവും അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക് പോവുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളാ പോലീസിന്റെ മെത്രാനെ പൂട്ടാനുള്ള ദുർബലമായ നീക്കമാണെന്നു ആരോപണം ഉണ്ട് .പോലീസ് മെത്രാന്റെ വീട്ടിൽ എത്തുമ്പോൾ ചോദ്യങ്ങൾ മറന്നു പോകുമോ എന്നും അതിനാലായിരിക്കാം 55 ചോദ്യം എഴുതി തയ്യാറാക്കിയയ്ത് എന്നും വിമർശനം.ഇതിനായി കേരളത്തില്‍ നിന്നെത്തിയ അന്വേഷണ സംഘം വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ജലന്ധറിലേക്ക് പോകും.ഉജ്ജയിന്‍ ബിഷപ്പില്‍ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ജലന്ധര്‍ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ് ഉജ്ജയിന്‍ ബിഷപ്പ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴി നല്‍കിയത്.ബിഷപ്പിനൊപ്പം രൂപത ഭരണ കേന്ദ്രത്തിലെ ഉന്നത വൈദികരില്‍ നിന്നും മൊഴിയെടുക്കും.

Top