കന്യാസ്ത്രീ കന്യകയല്ലാതായി..അധിക്ഷേപകരമായ പരാമര്‍ശം; പി.സി ജോര്‍ജിനോട് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കന്യസ്ത്രീകള്ക്കെതിരായി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനോട് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെയാണ് അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എ അധിക്ഷേപിച്ചത് .ഈ മാസം 20ന് രാവിലെ 11.30ന് ഹാജരാകാനാണ് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് രേഖാ ശര്‍മ്മ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജോര്‍ജ് സംസാരിച്ചത്.ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.ജോര്‍ജിന്റെ വാര്‍ത്തസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു കൊണ്ടാണ് കമ്മിഷന്‍ ജോര്‍ജ്ജിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. ജോര്‍ജ്ജിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

 

Top