വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി മോനിപ്പള്ളി സ്വദേശിനിയായ യുവതിയെ കോട്ടയം റെയില്‍ വേ സ്‌റ്റേഷന് സമീപമുള്ള സാഫാ ടൂറിസ്റ്റ് ഹോമിലെത്തിച്ച് ബലാത്സംഗം ചെയ്ത പ്രതി കൊല്ലം പറവൂര്‍ തെക്കും ഭാഗത്ത് ആണ്ടിയഴികത്ത് വീട്ടില്‍ മുഹമ്മദ് ഹബീബ് സലിമിന് (40) കോട്ടയം അഡീ. സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ 7വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2015 നവംബര്‍ മാസം 25 ആം തീയതിയാണ് സംഭവം. ആവലാതിക്കാരിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പ്രതി ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ പ്രണയം നടിച്ച് ചാറ്റ് ചെയ്ത് കോട്ടയത്ത് വിളിച്ചുവരുത്തി ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ തോമസ് അന്വേഷണം നടത്തി. അനീഷ് വി കോര കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സതീഷ് ആര്‍ നായര്‍ ഹാജരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top