ഇയാളേയും അച്ഛന്‍ എന്നു വിളിക്കാം .സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛന്‍ .ഞെട്ടിക്കുന്നതാണ് വാര്‍ത്ത .രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി മകള്‍ റാമംഗ്ഗാടഃടഃ്. ഓം പ്രകാശ് മീണയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഗീത സിംഗ് തനിക്കും തന്റെ മകള്‍ക്കും മീണയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന പീഡനങ്ങള്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ 21 ന് മകള്‍ ഗീതാഞ്ജലി സിംഗ്, അമ്മയ്ക്ക് നേരിടേണ്ടിവന്ന പീഡനവും ക്രൂരതയും സംബന്ധിച്ച് നല്‍കിയ കേസില്‍ തനിക്കും പിതാവില്‍ നിന്ന് ലൈംഗിക ഉപദ്രവമുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ലണ്ടനില്‍ പഠിക്കുന്ന ഗീതാഞ്ജലി എല്ലാം തുറന്നു പറയുകയാണ്… ഞാനൊരു ശല്യമാണെന്ന് രീതിയിലാണ് എന്റെ പിതാവ് എന്നോട് എപ്പോഴും പെരുമാറിയിരുന്നത്. എനിക്കായി ചെലവാക്കുന്ന ഓരോ രൂപയ്ക്കും കണക്കു പറഞ്ഞിരുന്നു. എന്നെ ശാരീരികമായി ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. എനിക്ക് 13 വയസുള്ളപ്പോള്‍ മുതല്‍ പിതാവ് എന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. അയാള്‍ പതിവായി എന്റെ മുറിയില്‍ വന്ന് ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നു എന്നു പറയാന്‍ എനിക്ക് നാണക്കേടുണ്ട്. അയാള്‍ എന്റെ പാവാടയ്ക്കടിയിലേക്കും ഷര്‍ട്ടിനുള്ളിലേക്കും കൈകടത്തിയിരുന്നു. പതിവായി ചുണ്ടില്‍ ചുംബിക്കുകയും എന്നെ നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തുകയും ചെയ്തിരുന്നു. പിതാവിന്റെ നാണംകെട്ട അപമാനവും നാണക്കേടും തോന്നിയിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം രാത്രികളില്‍ കരയുകയല്ലാതെ എന്തുചെയ്യണമെന്നോ ആരോട് പറയണമെന്നോ അറിയില്ലായിരുന്നു.
എന്റെ വ്യക്തിത്വം, ആത്മാഭിമാനം, മനസ്, ആത്മാവ്, ശരീരം എല്ലാം അയാള്‍ കാരണം കളങ്കപ്പെട്ടുവന്ന് ഗീതാഞ്ജലി പറയുന്നു. അവസാനം പിതാവിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അമ്മയോട് പറയാനുള്ള ധൈര്യം തനിക്ക് ലഭിച്ചുവെന്നും സംഭവമറിഞ്ഞ് തകര്‍ന്നുപോയ അമ്മ പിതാവുമായി ഏറ്റുമുട്ടിയെന്നും പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്നു പറഞ്ഞും മീണയ്ക്ക് രണ്ടാമത് വിവാഹം ചെയ്യാനായി വിവാഹമോചനത്തിന് തയാറാവിതിരുന്നതിനെ ചൊല്ലിയും പിതാവിന്റെ കുടുംബാംഗങ്ങള്‍ അമ്മയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് ഗീതാഞ്ജലി പറയുന്നു.
എന്നാല്‍ പൊലീസിന്റെയും ഭരണരംഗത്തുള്ളവരുടെയുടെയും ഇടയിലുളള സ്വാധീനം പിതാവ് നന്നായി പ്രയോജനപ്പെടുത്തിയിരുന്നെന്നും ഗീതാഞ്ജലി ആരോപിക്കുന്നു. പൊലീസ് ഒരിക്കലും കേസ് രജിസ്റ്റര്‍ ചെയ്യാനോ സ്വതന്ത്രമായി അന്വേഷിക്കാനോ തയാറായില്ലെന്നും മകള്‍ പറയുന്നു. പൊലീസ് എപ്പോഴും അനുരഞ്ജന ചര്‍ച്ചയ്ക്കാണ് മുന്‍കൈയെടുത്തതെന്നും എപ്പോഴും പിതാവിന്റെ ഭാഗത്തുനിന്നാണ് സംസാരിച്ചതെന്നും ഗീതാഞ്ജലി ആരോപിക്കുന്നു. പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ടെന്നും ഗീത പറയുന്നു.
കുടുംബവഴക്കിനെതുടര്‍ന്ന് രണ്ടു വര്‍ഷമായി മീണയും ഭാര്യയും വേര്‍പെട്ടാണ് താമസിക്കുന്നത്. സ്ത്രീപീഡനം ആരോപിച്ച് ഇവര്‍ മുമ്പും മീണക്കെതിരെ പരാതി നല്‍കിയിരുന്നു. ലൈംഗികപീഡനത്തിന്‍െറ കാര്യം ഇതുവരെ രഹസ്യമാക്കി വെച്ചതാണെന്നും മീണയുടെ ശല്യം സഹിക്കവയ്യാതെയാണ് ഇപ്പോള്‍ പരസ്യമാക്കുന്നതെന്നും ഗീത പറഞ്ഞു. മീണയുടെ സമ്മര്‍ദത്തെതുടര്‍ന്ന് പൊലീസ് നടപടിയെടുക്കുന്നില്ളെന്നും ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും ഗീത പരാതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ആരോപണം മീണ നിഷേധിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി തനിക്കെതിരെ ഇത്തരം അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളുന്നയിച്ച് പരാതി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


