യുവതികളെ വശീകരിച്ച്‌ പീഡിപ്പിച്ച മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍

തൃപ്പൂണിത്തുറ: സ്ത്രീകളെ പ്രണയംനടിച്ച് വിവാഹംകഴിച്ച് ലൈംഗികമായി ചൂഷണംചെയ്ത മുന്‍മിസ്റ്റര്‍ കേരള ആന്റണി റെയ്‌സന്‍ (34) അറസ്റ്റില്‍. ആദ്യവിവാഹം മറച്ചുവെച്ച് ചേര്‍ത്തല സ്വദേശിനിയെ വിവാഹം കഴിച്ച് തൃപ്പൂണിത്തുറയിലെ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. മരടില്‍ ജിംനേഷ്യം നടത്തുന്ന ആന്‍റണി റൈസണാണ് പിടിയിലായത്.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ രണ്ടു പേര്‍ നല്‍കിയ പരാതിയിലാണ് ആന്‍റണി റൈസണെ മഹാരാഷ്ട്രയില്‍ നിന്നു പൊലീസ് പിടികൂടിയത്. മരടില്‍ സ്വന്തമായി ജിംനേഷ്യം നടത്തുന്നയാളാണ് ആന്‍റണി.

നിയമപരമായി കല്യാണം കഴിച്ചിട്ടുള്ള ആന്‍റണി ഇക്കാര്യം മറച്ചുവെച്ചാണ് മറ്റ് യുവതികളെ ചതിയില്‍പ്പെടുത്തിയത്.ഭാര്യയേയും മകനേയും ആന്‍റണി തട്ടിക്കൊണ്ടു പോയതായികാട്ടി മരട് സ്വദേശിയായ ഒരാളാണ് ആദ്യം പരാതി നല്‍കിയത്. പരാതിയല്‍ അന്വേഷണം നടുക്കുമ്പോഴാണ് ചേര്‍ത്തല സ്വദേശിനി പരാതിയിയുമായെത്തുന്നത്. കല്യാണം കഴിക്കാമെന്ന് വാഗ്‍ദാനം ചെയ്‍തു വഞ്ചിച്ചുവെന്നായിരുന്നു പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇയാള്‍ അന്യസംസ്ഥാനങ്ങളിലേക്ക് മുങ്ങി. തുടര്‍ന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ ആണ്.പഞ്ചാബിലും ഹരിയാനയിലും ആന്‍റണി ഉണ്ടെന്നറിഞ്ഞ പൊലീസ് ചെന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് പ്രത്യേക ടീമിനെ നിയോഗിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ആന്റണിയെ പിടികൂടിയത്. ആന്റണിയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്‍തു.2007 ലെ മിസ്റ്റര്‍ ഇന്ത്യ മത്‌സരത്തില്‍ രണ്ടാംസ്ഥാനവും എട്ടുതവണ മിസ്റ്റര്‍ കേരള പട്ടം നേടുകയും കഴിഞ്ഞവര്‍ഷം മിസ്റ്റര്‍ മെട്രോ പട്ടവും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാമത്തെ യുവതിയെയും കുട്ടിയെയും ദല്‍ഹിയിലേക്കും അവിടെനിന്നും പഞ്ചാബിലേക്കും കൊണ്ടുപോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹില്‍പാലസ് എസ്‌ഐയും സംഘവും അവിടെ എത്തിയപ്പോഴേക്കും പ്രതി സ്ഥലംവിട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി.തൃപ്പൂണിത്തുറ പേട്ട ജങ്ഷനില്‍ അഞ്ചുവര്‍ഷമായി ഫിറ്റ്നസ് സെന്റര്‍ നടത്തിയിരുന്ന ആന്റണിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ എറണാകുളം ശിവക്ഷേത്രത്തില്‍വച്ച് രണ്ടാമത് വിവാഹം കഴിച്ച് താമസിപ്പിച്ചിരുന്ന ചേര്‍ത്തല സ്വദേശിനി ഫിറ്റ്നസ് സെന്ററിനു തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു. ഈ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം കാണാതായ യുവതിയും പേട്ടയിലെതന്നെ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. യുവതിയെയും കുട്ടിയെയും കോടതിയില്‍ ഹാജരാക്കി.

തൃപ്പൂണിത്തുറ സിഐ പി എസ് ഷിജു, എസ്ഐമാരായ ശിവകുമാര്‍, അജിത്കുമാര്‍, സിപിഒമാരായ ദിനില്‍, ജയദീപ്, ഹരികുമാര്‍, വനിതാസിപിഒമാരായ അനിമോള്‍, ദീപ എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ പി എസ് ഷിജു അറിയിച്ചു.

Top