മലപ്പുറം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മലയാളി യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു . യുവതി ഗർഭണി യാണെന്നറിഞ്ഞപ്പോൾ ഉപേഷിച്ചു എന്നും പരാതി .മലപ്പുറം സ്വദേശിയാണ് ബംഗളുരുവില്‍ ചെന്ന് പീഡിപ്പിച്ചെന്ന് പരാതി. യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം നാട്ടിലേക്ക് മുങ്ങിയ വളാഞ്ചേരി സ്വദേശി അജ്മല്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേസ്ബുക്കിലൂടെയാണു ബംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചത്.
വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു .
സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരേ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.