വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെ‍ണ്‍കുട്ടിയെ പീഡിപ്പിച്ച് കെ‍ാലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് :രക്ഷിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മുത്തശനും മുത്തശിക്കുമെ‍ാപ്പം കഴിഞ്ഞിരുന്ന 17കാരിയെ പീഡിപ്പിച്ച കേസില്‍ മുണ്ടൂര്‍ സ്വദേശി സന്തോഷിനെ(33) അറസ്റ്റുചെയ്തു.
വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍കെ‍ാണ്ടുപേ‍ായി പീഡിപ്പിച്ചശേഷം ക്രൂരമായി മര്‍ദ്ദിച്ചു കെ‍ാലപ്പെടുത്താന്‍ ശ്രമിച്ചത് . 11 മാസം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടികെ‍ാണ്ടുപേ‍ായതെന്ന് പെ‍ാലീസ് പറഞ്ഞു.

>മങ്കര, കേ‍ായമ്പത്തൂര്‍, ഷെ‍ാര്‍ണൂര്‍ എന്നിവിടങ്ങളിലെ വാടകവീടുകളില്‍ വച്ചായിരുന്നു പീഡനം. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തി. പിന്നീട് പെ‍ണ്‍കുട്ടിയെ വീട്ടിലെത്തിച്ചശേഷം സന്തോഷ് മുങ്ങി. എന്നാല്‍, ഇയാളെ തേടി പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തി. ഇക്കാര്യമറിഞ്ഞ യുവാവ് ഒ‍ാട്ടേ‍ായില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പിന്‍തുടര്‍ന്നു. മുട്ടിക്കുളങ്ങരയില്‍ ഒ‍ാട്ടേ‍ാ തടഞ്ഞ് കുട്ടിയെ വലിച്ചിറക്കി കാറില്‍ കയറ്റി സമീപത്തെ സുഹൃത്തിന്റെ ആളെ‍ാഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കെ‍ാലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവശയായി വീണ പെണ്‍കുട്ടിയെ വീട്ടില്‍ ഉപേക്ഷിച്ച സംഘം സ്ഥലംവിട്ടു. രക്ഷപ്പെട്ട പെണ്‍കുട്ടി മറ്റെ‍ാരാളുടെ സഹായത്തേ‍ാടെയാണ് പെ‍ാലീസിനെ സമീപിച്ചത്. സ്വര്‍ണ കവര്‍ച്ചയുള്‍പ്പെടെ അഞ്ചു ക്രിമിനല്‍ കേസില്‍ പ്രതിയാണ് സന്തേ‍ാഷ് എന്ന് പെ‍ാലീസ് അറിയിച്ചു. അക്രമികളിലെ ഒരാള്‍ സൈനികനാണ്

Top