ചില രാജ്യങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക വ്യാപാരമാണ് നടക്കുന്നത്. ഇവിടങ്ങളില്‍ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന് തോന്നിപ്പോകും. പൈസക്കും വയസ്സിനുമൊത്ത ഏതു പെണ്‍കുട്ടികളെ വേണമെങ്കിലും നിങ്ങള്‍ക്ക് ഒരു രാത്രി വിലയ്ക്ക് വാങ്ങാം. ഇടപാടുകാരെ കാത്ത് സുന്ദരികള്‍ ഒരുങ്ങി നില്‍ക്കും.
തായ്‌ലന്‍ഡ് നഗരത്തിലെ പതിവു കാഴ്ചകളാണിവ.അര്‍ധനഗ്നരായ സുന്ദരികളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ ഫോട്ടോകള്‍ കണ്ടാല്‍ സായിപ്പന്മാര്‍ തായ്‌ലന്‍ഡിലേക്ക് ഒഴുകിയെത്തുന്നതിന്റെ രഹസ്യം നമുക്ക് മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ഇവിടുത്തെ കുപ്രസിദ്ധമായ ലൈംഗിക വ്യാപാരം നിരോധിക്കാന്‍ സര്‍ക്കാര്‍ കഴിയുന്ന ശ്രമമെല്ലാം നടത്തുന്നുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. രാജ്യത്തെ ശബ്ദഘോഷങ്ങളാല്‍ സമൃദ്ധമായ നൈറ്റ് ലൈഫ് ആസ്വദിക്കാനും അനുഭവിക്കാനും വേണ്ടി മാത്രം വര്‍ഷം തോറും വിവിധ രാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഈ തെക്ക്കിഴക്കനേഷ്യന്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്നത്.
എന്നാല്‍ ഇത്തരക്കാരില്‍ ഭൂരിഭാഗവും തലസ്ഥാനമായ ബാംഗ്‌കോംഗിലും പറ്റയയിലും ഇറങ്ങാറുമുണ്ട്. ഇവിടങ്ങളിലെ വലിയ ബിസിനസായ വ്യഭിചാരത്തിന്റെ മധുരം നുകരാന്‍ കൂടിയാണ് മിക്ക ടൂറിസ്റ്റുകളുമെത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. തായ്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തെ നഗരമായ പറ്റയയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവിടെ ബാര്‍ഗേള്‍സ് എന്നറിയപ്പെടുന്ന യുവതികള്‍ തിരക്കേറിയ നഗരത്തില്‍ നൃത്തം ചെയ്യുന്നത് കാണാം.
രാജ്യത്തെ ഇത്തരത്തിലുള്ള നിയന്ത്രണമില്ലാത്ത ലൈംഗിക വ്യാപാരം പരക്കെ വിമര്‍ശനവിധേയമായതിനെ തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രിയായിരുന്ന കോബ്കാണ്‍ വാട്ടനാവ്രാന്‍ഗ്കുള്‍ വ്യഭിചാരശാലകളും ഗോ-ഗോ ബാറുകളും അടച്ച് പൂട്ടാന്‍ ശ്രമിച്ചിരുന്നു. ഇവിടേക്കെത്തുന്നവര്‍ തായ്‌ലാന്‍ഡിന്റെ അതുല്യമായ പ്രകൃതി സൗന്ദര്യവും ആഡംബരവും ആസ്വദിക്കണമെന്നും വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ കമേഴ്‌സ്യല്‍ സെക്‌സ് സര്‍വീസുകളെ നിരോധിച്ചാല്‍ അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പേകുന്നത്.
2014ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ സമീപമെത്തിയ രാജ്യത്തെ സമ്പദ് വ്യവസ്ഥ അതില്‍ നിന്നും കരകയറാന്‍ പാടുപെടുകയാണ്. യഥാര്‍ത്ഥത്തില്‍ വേശ്യാവൃത്തി തായ്‌ലന്‍ഡില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ഇവിടെയുള്ള നിയമം ഇപ്പോള്‍ ഈ വിഷയത്തില്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.തല്‍ഫലമായി ഇവിടെയിപ്പോള്‍ 123,000 ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് 2014 യുഎന്‍എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.