പുലിവാലു പിടിച്ച്‌ മറ്റൊരു നടി: ഇരയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കല്‍

ആക്രമിക്കപ്പെട്ട നടിയുടെ പേര് പരസ്യമാക്കി നടിയും വുമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കല്‍. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിന്റെ പൂര്‍ണ രൂപമാണ്, നടിയുടെ പേരു സഹിതം റിമ ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയത്.

നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ അജു വര്‍ഗീസ്, സജി നന്ത്യാട്ട് തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിമയും പേര് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. വുമന്‍ ഇന്‍ സിനിമാ കളക്ടീവും നടിയുടെ പേരു പരസ്യപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പേര് വെളിപ്പെടുത്തിയ അജു വര്‍ഗീസിന്റെ ഫോണ്‍ ഇന്ന് കളമശേരി പൊലീസ് പിടിച്ചെടുത്തിരുന്നു. ശാസ്ത്രിയ പരിശോധന നടത്താന്‍ വേണ്ടിയാണ് ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും അജു വ്യക്തമാക്കിയിരുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തു.

Top