റിമി ടോമിയുടെ ഗാനമേളയ്ക്കിടെ കൂട്ടത്തല്ല്; വാദ്യോപകരണങ്ങള്‍ തല്ലിതകര്‍ത്തു; റിമി ടോമി ഓടി രക്ഷപ്പെട്ടു

കൊല്ലം: ഉത്സാവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റിമിടോമിയുടെ ഗാനമേളക്കിടെ പൊരിഞ്ഞ തല്ല്. ഗാനമേളയിലെ വാദ്യോപകരണങ്ങള്‍ പലതിനും കേടുപാടു സംഭവിച്ചു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു അതേ സമയം സംഘര്‍ഷം കടുത്തതോടെ റിമി ടോമി കാറില്‍ കയറി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയിലായിരുന്നു സംഘര്‍ഷം.

ഗാനമേള നടക്കുന്നതിനിടെ പരിസരവാസിയായ യുവാവാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സ്റ്റേജില്‍ കയറി നൃത്തം ചെയ്ത ഇയാളെ ഗാനമേളക്കാര്‍ വിലക്കി. സ്‌റ്റേജില്‍ നിന്ന് ഇറങ്ങാതായതേടെ ഗാനമേള ഇടയ്ക്ക് വ്ച്ച് നിര്‍ത്തി. ഇതോടെ യുവാവിനെ സംഘാടകര്‍ കൈകാര്യം ചെയ്തു. യുവാവിന് മര്‍ദ്ദമേറ്റതോടെ കൂടെ വന്ന മറ്റുള്ളവര്‍ കമ്മിറ്റിക്കാര്‍ക്ക് നേരെ തിരിഞ്ഞു. ഇതോടെ ഗാനമേളവേദിയില്‍ കൂട്ടത്തല്ലായി. ഈ സമയം പോലീസും ലാത്തിചാര്‍ജ്ജ് തുടങ്ങിയതോടെ സംഭവം ഗംഭീരമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരുനാഗപ്പള്ളി എസ്ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേജില്‍ കയറി നൃത്തം വച്ച യുവാവിനെയും സംഘത്തെയും അടിച്ചു നിലം പരിശാക്കി. പിന്നെ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞു പിടിച്ച് തല്ലി. ഇതോടെ ഗാനമേള കാണാനെത്തിയവര്‍ ചിതറി ഓടി. എങ്ങും നിലവിളിയും ഒച്ചപ്പാടുമായി. പൊലീസ് പിന്നെ അവിടെ അഴിഞ്ഞാടുകയായിരുന്നുവെന്നാണ് ആരോപണം.

Top