ആര്‍.കെ. ധവാന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗവുമായിരുന്ന ആര്‍.കെ. ധവാന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോണ്‍ഗ്രസ് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ കാലത്ത് ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചുനിന്ന അദ്ദേഹം അതുല്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിലെ ബിഎസ് കാപുർ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു ആര്‍.കെ. ധവാന്റെ അന്ത്യം. മുൻ രാജ്യസഭാ എംപിയായ ധവാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയിൽ ഏറെ പ്രശസ്തനാണ്. മുൻ രാജ്യസഭാംഗമാണ്. 1962 ൽ ഇന്ദിരാ ഗാന്ധിയുടെ പഴ്സനൽ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം 1984 ൽ ഇന്ദിരാ ഗാന്ധി വെടിയേറ്റു വീഴും വരെ അവർക്കൊപ്പം പ്രവർത്തിച്ചു. 1975–77 ലെ അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രത്തിൽ അധികാരം കേന്ദ്രീകരിച്ചപ്പോൾ ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയിൽ ധവാൻ ഭരണതലത്തിൽ നിർണായക സാന്നിധ്യമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top