മൂന്നാം മുന്നണിയെ ഗൗരവത്തോടെ കാണണമെന്ന് ചെന്നിത്തല

തിരുവനന്തപുരം :മൂന്നാം മുന്നണിയെ ഗൗരവത്തോടെ കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് ബിജെപി സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. കേരളത്തെ സംഘപരിവാറിന്റെ പരീക്ഷണശാലയാകാന്‍ അനുവദിക്കരുത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ആര്‍എസ്എസ്. ബിജെപി അജന്‍ഡയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം നെയ്യാറില്‍ ഐഎന്‍ടിയുസി സംസ്ഥാന നേതൃക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top