ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാൻവധം: ആർ എസ് എസ് ഭാരവാഹി അറസ്റ്റിൽ

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തൃശൂരിലേക്ക് കടക്കാൻ സഹായിച്ച ആർ എസ് എസ് ഭാരവാഹി അറസ്റ്റിൽ. തണ്ണീർമുക്കം ഇട്ടിച്ചിറയിൽ സുരേഷിനെയാണ് (48) പിടികൂടിയത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. ഷാൻ വധക്കേസിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരും അറസ്റ്റിലായി. എന്നാൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ടുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top