ഇമ്രാന്‍ ഖാന്‍ എവിടെ: ജയിലില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍, പാകിസ്താനില്‍ വന്‍ പ്രതിഷേധം

ഇസ്ലാമബാദ് : പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ തടവിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റാവല്‍പിണ്ടി ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ പാകിസ്താനില്‍ മിക്ക നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങി. ഇമ്രാന്‍ഖാന്റെ പാര്‍ട്ടി അനുയായികള്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇരച്ചുകയറിയാതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പാകിസ്താനിലെങ്ങും പ്രതിഷേധം ഇരമ്പുകയാണ്.ഇമ്രാന്‍ ഖാന്റെ മരണ വാര്‍ത്ത ലോകമെമ്പാടും വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചിരിക്കുമ്പോഴും പാക്ക് ഭരണകൂടം ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും പുലര്‍ത്തു വിട്ടിട്ടില്ല.

ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”പഞ്ചാബി പാകിസ്ഥാനിലെ ജയിലുകള്‍ക്കുള്ളില്‍ നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്, കസ്റ്റഡിയിലായിരുന്ന ഇമ്രാന്‍ ഖാനെ അസിം മുനീറും അദ്ദേഹത്തിന്റെ ഐഎസ്ഐ ഭരണകൂടവും കൊലപ്പെടുത്തിയതായി നിരവധി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരം സത്യമാണെന്ന് സ്ഥിരീകരിച്ചാല്‍, അത് തീവ്രവാദ പാകിസ്ഥാന്റെ സമ്പൂര്‍ണ്ണ അന്ത്യത്തെ അടയാളപ്പെടുത്തുന്നു. സത്യം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുന്ന നിമിഷം മുതല്‍ അതിന്റെ അവശേഷിക്കുന്ന അവസാനത്തെ നിയമസാധുതയുടെ തകര്‍ച്ച ആരംഭിക്കും,” എംഎഫ്എ ബലൂചിസ്ഥാന്‍ ട്വീറ്റ് ചെയ്തു.

പിടിഐ ചെയര്‍മാന്‍ ദുരൂഹമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലില്‍ നിന്ന് പുറത്തേക്ക് മാറ്റിയെന്നും ‘അഫ്ഗാനിസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍ തെഹ്രീക് ഇ-ഇന്‍സാഫ് (പിടിഐ) തലവനായ ഇമ്രാന്‍ ഖാന്‍ 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മരണവാര്‍ത്തകള്‍ക്കിടയില്‍ ചൊവ്വാഴ്ച അദ്ദേഹത്തെ കാണാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി പരാതിപ്പെട്ടു.

അഡിയാല ജയിലിന് പുറത്ത് പോലീസ് തങ്ങളെയും തന്റെ പാര്‍ട്ടി അനുയായികളെയും ആക്രമിച്ചതായി നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നീ സഹോദരിമാര്‍ ആരോപിച്ചു.

ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദിയെ പോലും ഖാനെ കാണാന്‍ അനുവദിച്ചില്ല. ജയിലില്‍ ഖാനെ കാണാന്‍ അഫ്രീദി ഏഴ് തവണ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് അവസരം നിഷേധിച്ചു, ഖാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ആരോപണമുണ്ട്.

 

Top