മോസ്‌കോ: വിപ്ലവകരമായ പ്രഖ്യാപനം റഷ്യയിൽ നിന്നും .കൊവിഡിനെതിരായി ലോകത്തിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്ത് . പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനാണ് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡിനെതിരായ പോരാട്ടത്തിൽ തങ്ങൾക്കാണ് ആദ്യത്തെ ജയമെന്നും റഷ്യ. ഇന്ന് രാവിലെ, ലോകത്ത് ഇതാദ്യമായി കോവിഡിന് എതിരെയുള്ള വാക്‌സിൻ റഷ്യയിൽ രജിസ്റ്റർ ചെയ്തു- സർക്കാർ മന്ത്രിമാരുമായുള്ള ടെലിവിഷൻ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പെൺമക്കളിൽ ഒരാൾ വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായെന്നും പുടിൻ പറഞ്ഞു.
‘ ഇന്ന് രാവിലെ ലോകത്ത് ആദ്യമായി കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു, മന്ത്രിമാരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പുടിന്‍ പറഞ്ഞു.തന്റെ മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്‌ളാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ഓഗ്‌സറ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്‌സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. അതേ സമയം റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഘട്ടം പൂര്‍ണമായ പൂര്‍ത്തിയിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ ആശങ്കയുണ്ട്. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വധിച്ചേക്കുമെന്ന് നേരത്തെ ചില ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസേര്‍ച്ച് ഇന്ഡസ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ കുത്തിവെക്കുന്നതു മൂലം ശരീരത്തിലെ പ്രതിരോധ ശേഷി പെട്ടന് വര്‍ധിക്കുന്നത് ചിലര്‍ക്ക് പനിയുണ്ടാക്കാനിടാന്‍നിടയുണ്ടെന്നും എന്നാല്‍ അത് പാരെസറ്റംമോള്‍ കഴിച്ചാല്‍ ഭേദമാവുമെന്നാണ് വാക്‌സിന്‍ വികസിപ്പിച്ച ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നേരത്തെ പറഞ്ഞത്.ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായവരുടെ അവസാന ഘട്ട പരിശോധന ഓഗ്‌സറ്റ് മൂന്നിന് നടന്നിരുന്നു. പരിശോധനയില്‍ വാക്‌സിന്‍ കുത്തിവെച്ചവരെല്ലാം പ്രതിരോധ ശേഷി കൈവരിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.
കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്‌പ്പാണ് ഇതെന്ന് പൂടിൻ അഭിപ്രായപ്പെട്ടു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണങ്ങളും പൂർത്തിയായ ശേഷമാണ് വാക്‌സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൂടിൻ പറയുന്നത്. ജൂൺ 18നാണ് റഷ്യ വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്‌സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്‌സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയരുന്നത്.
റഷ്യയുടെ വാക്‌സിൻ പരീക്ഷണത്തിന് അനുമതി നൽകിയത് നിരീക്ഷണ അഥോറിറ്റിയായ അന്ന പോപോവയാണ്. എന്നാൽ, പല വിദഗ്ധരും റഷ്യയുടെ വാക്‌സിൻ വികസനത്തിലെ ഈ അതിവേഗ സമീപനത്തെ ചോദ്യം ചെയ്യുന്നു. പകർച്ച വ്യാധി പ്രതിരോധ വിദഗ്ധനായ അലക്‌സാണ്ടർ ചെർപുണോവ് റഷ്യൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ സംശയം പ്രകടിപ്പിച്ചു. തെറ്റായ വാക്‌സിനിലൂടെ രോഗത്തിന്റെ തീവ്രത കൂടും എന്ന അപകടം ഉണ്ടായേക്കും എന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നു. എന്തുതരം ആന്റിബോഡികളാണ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞാൽ മാത്രമേ വാക്‌സിൻ അപകടരഹിതമെന്ന് വിലയിരുത്താൻ കഴിയുകയുള്ളു. ചില ആന്റിബോഡികളുടെ സാന്നിധ്യത്തിൽ കൊറോണവൈറസ് അധികരിക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇതറിയേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറയുന്നു.