കണ്ടാല്‍ ഞെട്ടുന്ന മത്സ്യങ്ങളെ വലയിലാക്കി മത്സ്യത്തൊഴിലാളികള്‍; മീനുകളുടെ രൂപംകണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഇതുവരെ കണ്ടിട്ടില്ലാത്ത വിചിത്ര രൂപമുള്ള മത്സ്യങ്ങള്‍ കടലില്‍ നിന്നും ലഭിച്ചു. റഷ്യയിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വിചിത്ര മത്സ്യങ്ങള്‍ ലഭിച്ചത്. ഭയപ്പെടുത്തുന്ന രൂപമാണ് മത്സ്യങ്ങള്‍ക്കുള്ളത്. പിശാചിനെ ഓര്‍മിപ്പിക്കുന്നതുപോലുള്ള രൂപത്തിലുള്ള മത്സ്യങ്ങളെയാണ് മുന്മാന്‍സ്‌കില്‍നിന്നുള്ള റോമന്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചത്.

അന്യഗ്രഹ ജീവികളെന്നോ പിശാച് ബാധിച്ചവയെന്നോ തോന്നിപ്പിക്കുന്നവയാണ് ഇതിന്റെ രൂപങ്ങള്‍. വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ ആഴക്കടലില്‍നിന്നാണ് ഇവര്‍ ഈ മീനുകളെ പിടിച്ചത്. സമുദ്രാന്തര്‍ ഭാഗത്ത് ആയിരം മീറ്റര്‍വരെ താഴ്ചയില്‍ ജീവിക്കുന്നവയാണ് ഈ മീനുകളെന്ന് മത്സ്യത്തൊഴിലാളികള്‍ കരുതുന്നു. തന്റെ വലയില്‍ക്കുടുങ്ങുന്ന വിചിത്ര രൂപികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുക വഴി പ്രശസ്തനായ റോമന്‍ ഫ്യോഡറോവാണ് ഈ വിചിത്ര മീനുകളുടെ ചിത്രങ്ങളും പുറംലോകത്തിന് സമ്മാനിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 280,000 പേര്‍ ഫ്യോഡറോവിനെ പിന്തുടരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Roman  Fedortsov fishes in the Barents Sea - a shallow sea that opens onto the Arctic Ocean. His nets drop down to the ocean's 'twilight zone' - the mysterious ecosystem of the deep ocean of which we've explored less than 0.05 per cent. Pictured is a type of fish called a Grenadier caught in Mr Fedortsov's nets. Its eyes only glow if they are exposed to light

ചോരയിറ്റുവീഴുന്ന തരത്തിലുള്ള കണ്ണുകളുള്ളവ, പുറത്തേക്ക് ഉന്തിനില്‍ക്കുന്ന മഞ്ഞപ്പന്ത് പോലുള്ള കണ്ണുകളുള്ളവ തുടങ്ങി ഈ ചിത്രങ്ങളിലുള്ള മീനുകള്‍ യഥാര്‍ഥത്തിലുള്ളവയാണോ എന്നുപോലും സംശയം തോന്നും. സമുദ്രത്തിലെ ട്വിലൈറ്റ് സോണ്‍ എന്ന് ശാസ്ത്രകാരന്മാര്‍ വിളിക്കുന്ന ആഴക്കടലില്‍നിന്നാണ് ഈ മീനുകള്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചത്. ഈ ഭാഗത്ത് മനുഷ്യര്‍ ഇതേവരെ 0.05 ശതമാനം കണ്ടെത്തല്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് വിലയിരുത്തുന്നത്.

Mr Fedortsov works for around three months at a time on expeditions and has sailed around the world, including to African and Atlantic waters. Pictured is one of his catches

മത്സ്യബന്ധനത്തിനായി സമുദ്രത്തില്‍ മാസങ്ങളോളം തുടരുന്ന ഫ്യോഡറോവ്, പതിവായി ഇത്തരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഓരോ തവണ വലയുയര്‍ത്തുമ്പോഴും ഇതുപോലുള്ള ഏതെങ്കിലും ജീവികള്‍ അതില്‍ കുടുങ്ങാറുണ്ടെന്ന് ഫ്യോഡറോവ് പറയുന്നു. ഏറ്റവുമൊടുവില്‍ തന്റെ വലയില്‍ കുടുങ്ങിയ മീനുകള്‍ കാഴ്ചയില്‍ ഭീകരരൂപികളാണെങ്കിലും അവ സുന്ദരമാണെന്ന് ഫ്യോഡറോവ് പറയുന്നു.

Mr Fedortsov said: 'Followers get an idea that every time we pull up a net it is full of extraordinary fish. In reality it is not true. It happens rarely

ഇത്തരം മീനുകളെ തിരിച്ചറിയാന്‍ ഫ്യോഡറോവ് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരോട് ആവശ്യപ്പെടുന്നു.

Top