കൊച്ചി: ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആര്‍എസ്എസ് പ്രഖ്യാപനത്തിന് പിന്നാലെ ശബരിമലയിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആര്‍എസ്എസ്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് ആര്‍.എസ്.എസ്. ജാതി ചിന്തകള്‍ക്കതീതമായി ശബരിമലയില്‍ ദര്‍ശനം നടത്താമെന്നിരിക്കെ 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് നീതീകരിക്കാനാകില്ലെന്ന് ആര്‍.എസ്.എസ് പറഞ്ഞു.
സംഘടനയുടെ മുഖപത്രമായ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.ശബരിമല ദര്‍ശനത്തിന് 41 ദിവസത്തെ വ്രതം വേണമെങ്കിലും സ്ത്രീകള്‍ക്കായി വ്രതകാലം 14 ദിവസമായി ചുരുക്കണമെന്ന് ആര്‍.എസ്.എസ് പറയുന്നു. ശബരിമലയില്‍ ആര് ദര്‍ശനം നടത്തണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരോ രാഷ്ട്രീയ കക്ഷികളോ അല്ല, അയ്യപ്പ ഭക്തരാണ്.
ശബരിമലയില്‍ പുരുഷന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പേകാം. എന്നാല്‍ സ്ത്രീകള്‍ പോകരുതെന്ന് പറയുന്നത് ശരിയല്ല.ഏത് തൊഴില്‍ നേടാനും വിദ്യ നേടാനും സ്ത്രീകള്‍ കഴിവു കാണിക്കുമ്പോള്‍ അയ്യപ്പ ദര്‍ശനത്തില്‍ മാത്രം അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും ആര്‍.എസ്.എസ് വ്യക്തമാക്കുന്നു. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം സ്ഥാപകനും കേസരി പത്രാധിപരുമായിരുന്ന എം.എ കൃഷ്ണനാണ് നിലപാട് വ്യക്തമാക്കി ലേഖനം എഴുതിയത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ കേരളത്തിലെ സംഘപരിവാര സംഘടനകള്‍ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയിരുന്നത്.