ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്ക്: സുപ്രീം കോടതിയിൽ ശക്തമായ വാദം തുടരുന്നു; എൻഎസ്എസിനു വേണ്ടി ഹാജരാകുന്നത് പരാശരൻ: പുനപരിശോധനാ ഹർജിയിൽ വിധി അൽപ സമയത്തിനകം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളം ആകാംഷയോടെ കാത്തിരുന്ന ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. കേരളത്തെ വർഗീയമായി ചേരിതിരിക്കുന്നതിനും, കേരളം മുഴുവൻ അക്രമത്തിൽ മുക്കുകയും ചെയ്ത വിഷയത്തിനാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും വിധി പറയുന്നത്.  ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. പുനഃപരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് തുറന്ന കോടതിയിൽ കേൾക്കുന്നത്. എൻഎസ്എസിന്റെ വാദമാണ് ഇപ്പോൾ കോടതി കേൾക്കുന്നത്. അഡ്വ. കെ. പരാശരനാണ് കോടതിയിൽ എൻഎസ്എസിന് വേണ്ടി വാദിക്കുന്നത്. ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രധാന വിഷയങ്ങൾ കോടതിയുടെ മുന്നിൽ എത്തിയില്ലെന്നാണ് എൻഎസ്എസ് വാദിക്കുന്നത്. 1955ലെ സുപ്രീംകോടതി വിധി ഉയർത്തി അഡ്വ. പരാശരന്റെ വാദം. ആചാരങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാദം. വാദം പുനപ്പരിശോധന ഹർജിയിൽ ഒതുങ്ങണമെന്ന് ചീഫ് ജസ്റ്റിസ് വാദം തുടങ്ങും മുമ്പ്് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി നടപടികൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. അറുപതിലേറെ ഹർജികളുണ്ട് ശബരിമല കേസിൽ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് . 55 പുനഃപരിശോധനാ ഹർജികൾ, നാല് പുതിയ റിട്ട് ഹർജികൾ, രണ്ട് ട്രാൻസ്ഫർ ഹർജികൾ, ദേവസ്വം ബോർഡിന്റെ സാവകാശ അപേക്ഷ എന്നിവ പരിഗണിക്കുന്ന ഹർജികളിൽ ഉൾപ്പെടുന്നു. അതേസമയം കോടതിയലക്ഷ്യ ഹർജികളൊന്നും പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടില്ല.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു. വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടയിൽ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹർജികളും പുതിയ റിട്ട് ഹർജികളുമെല്ലാം ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലായിരുന്നതിനാൽ പുനഃപരിശോധന ഹർജികളിലെയും റിട്ട് ഹർജികളിലെയും തീരുമാനം നീണ്ടുപോയി.

ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കോടതി നടപടികൾ നിർണായകമാകും. യുവതി പ്രവേശനത്തോട് യോജിക്കുന്ന ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ വിധിയിൽ ഉറച്ചുനിന്നാൽ എല്ലാ ഹർജികളും തള്ളിപ്പോകും. അതല്ല, കേസ് വിശദമായി വീണ്ടും വാദം കേൾക്കാം എന്ന് കോടതി തീരുമാനിക്കുകയാണെങ്കിൽ കേസിലെ കക്ഷികൾക്ക് കോടതി നോട്ടീസ് അയക്കും. അതോടെ സെപ്റ്റംബർ 28ലെ വിധിക്ക് സ്റ്റേയാകും. അതല്ല വിപുലമായ ഭരണഘടന ബെഞ്ച് കേസ് പരിശോധിച്ച് തീരുമാനിക്കട്ടേ എന്ന് വന്നാൽ രണ്ട് ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തി കേസ് ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് മാറാം.

വിശ്വാസത്തിനുള്ള ഭരണഘടന അവകാശം സംരക്ഷിക്കുന്നതല്ല വിധി എന്നാണ് ഏതാണ്ട് എല്ലാ ഹർജികളിലും പറയുന്നത്. ഹർജിക്കാർക്ക് വേണ്ടി മുകുൾ റോത്തക്കി, കപിൽ സിബൽ തുടങ്ങി സുപ്രീംകോടതിയിലെ ഭൂരിഭാഗം മുതിർന്ന അഭിഭാഷകരും ഇന്ന് കോടതിയിലെത്തും. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും.

Top